ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ, ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർ ഇന്നിറങ്ങില്ല

സൂര്യകുമാർ യാദവ്/ ഫയൽ ചിത്രം
Last Updated :22 January 2024, 7:50 pm IST

ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഡർബനിൽ കി​ങ്സ്മീ​ഡ് മൈ​താ​ന​ത്ത് ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്. ഓസ്ട്രേലിയ്‌ക്കെതിരെ സ്വന്തം മണ്ണിൽ 4-1നായിരുന്നു ടീം ഇന്ത്യയുടെ പരമ്പര ജയം. 

പ്ര​മു​ഖ​രി​ൽ പ​ല​രെ​യും പു​റ​ത്തി​രു​ത്തി​യാ​ണ് ഇ​രു ടീ​മു​ക​ളും ടി20 പരമ്പരയ്‌ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർ പരമ്പരയിൽ കളിക്കില്ല. ശു​ഭ്മ​ൻ ഗി​ൽ, ശ്രേ​യ​സ് അ​യ്യ​ർ, ഇ​ശാ​ൻ കി​ഷ​ൻ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ​ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

ആ​തി​ഥേ​യ ഇ​ല​വ​നി​ൽ നാ​യ​ക​ൻ ടെം​ബ ബ​വു​മ അ​വ​ധി​യി​ലാ​ണ്. പ​ക​രം എ​യ്ഡ​ൻ മാർ​ക്ര​മാ​കും ന​യി​ക്കു​ക. ക്വി​ന്റ​ൻ ഡി ​കോ​ക്കും ഇ​റ​ങ്ങി​യേ​ക്കി​ല്ല. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ​നി​ന്ന് വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന ന​ൽ​കി​യ താ​രം അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ലോ​ക​ക​പ്പോ​ടെ പ​ടി​യി​റ​ങ്ങി​യേ​ക്കും. കാ​ഗി​സോ റ​ബാ​ഡയും ടീ​മി​ലു​ൾ​പ്പെ​ട്ടി​ട്ടി​ല്ല. പ​ക​ര​ക്കാ​ര​നാ​യി നാ​ന്ദ്രേ ബ​ർ​ഗ​റാ​കും എ​ത്തു​ക. ബൗ​ളി​ങ്ങി​ൽ ക​രു​ത്തു​റ​പ്പി​ച്ച് ജെ​റാ​ൾ​ഡ് കോ​റ്റ്സി, മാ​ർ​കോ ജാ​ൻ​സ​ൻ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​. ലുൻ​ഗി എ​ൻ​ഗി​ഡി​യും കേ​ശ​വ് മ​ഹാ​രാ​ജും ടീ​മി​ലു​ണ്ടാ​കും.

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടർന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയിൽ കെ എ​ൽ രാ​ഹു​ൽ ടീമിനെ നയിക്കും. മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now