
കാംപെല്ലിന്റേയും ഹോപിന്റേയും സെഞ്ച്വറി, ഗ്രീവ്സിന്റെ 50; പൊരുതിക്കയറി വിന്‍ഡീസ്; ഇന്ത്യക്ക് ജയിക്കാന്‍ 121 റണ്‍സ്
ഇന്നിങ്സ് തോല്‍വി ഒഴിവാക്കി വിന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ 390 റണ്‍സ് സ്വന്തമാക്കി

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 121 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് 390 റണ്‍സില്‍ ഓള് ഔട്ടായി. ആദ്യ ടെസ്റ്റ് ഇന്നിങ്സിനു ജയിച്ച ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരാനുള്ള അവസരമാണ്. നാലാം ദിനമായ ഇന്നു തന്നെ കളി തീര്‍ക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. വിന്‍ഡീസിനു പരമ്പരയില്‍ ആകെ ഓര്‍ത്തിരിക്കാനുള്ള ഇന്നിങ്സായി അവരുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് മാറി.
പരമ്പരയില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്കു മുന്നില്‍ ലീഡുയര്‍ത്തുന്ന കാഴ്ചയായിരുന്നു ഡല്‍ഹിയില്‍. ഇന്നിങ്സ് തോല്‍വി ഒഴിവാക്കി രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് ബാറ്റിങ് നിര ക്രീസില്‍ പൊരുതി നിന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 248 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്ത അവര്‍ പക്ഷേ രണ്ടാം ഇന്നിങ്സില്‍ വീരോചിത പോരാട്ടം പുറത്തെടുത്തു.
2 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് നാലാം ദിനം വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. ജോണ്‍ കാംപെല്‍, ഷായ് ഹോപ് എന്നിവര്‍ കിടിലന്‍ സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. കാംപെല്‍ 199 പന്തുകള്‍ ചെറുത്ത് 3 സിക്സും 12 ഫോറും സഹിതം 115 റണ്‍സെടുത്തു. ഹോപ് 214 പന്തുകള്‍ പ്രതിരോധിച്ച് 103 റണ്‍സും സ്വന്തമാക്കി. താരം 12 ഫോറും 2 സിക്സും തൂക്കി. കാംപെലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഡല്‍ഹിയില്‍ പിറന്നത്. ഷായ് ഹോപിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
പിന്നീട് എത്തിയവരില്‍ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സും പിടിച്ചു നിന്നു. താരം 72 പന്തില്‍ 40 റണ്‍സുമായി പുറത്തായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിനു നഷ്ടമായി. എന്നാല്‍ പത്താം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന് ഗ്രീവ്സ്- ജയ്ഡന്‍ സീല്‍സ് സഖ്യം ലീഡ് 100 കടത്തി വിന്‍ഡീസിനു ആശ്വാസം സമ്മാനിക്കുകയായിരുന്നു. പത്താം വിക്കറ്റിൽ ഗ്രീവ്സ്- സീൽസ് സഖ്യം 79 റൺസിന്റെ കൂട്ടുകെട്ടുയർത്തി.
ജസ്റ്റിന് ഗ്രീവ്സ് അര്‍ധ സെഞ്ച്വറിയടിച്ചു. താരം 85 പന്തുകള്‍ ചെറുത്ത് 50 റണ്‍സുമായി പൊരുതി. ഗ്രീവ്സ് പുറത്താകാതെ നിന്നു. പത്താമനായി എത്തിയ ജയ്ഡന്‍ സീല്‍സ് 67 പന്തുകള്‍ പ്രതിരോധിച്ച് വിലപ്പെട്ട 32 റണ്‍സുകള്‍ ബോര്‍ഡില്‍ ചേര്‍ത്തു. താരത്തെ വീഴ്ത്തി ഒടുവില്‍ ജസ്പ്രിത് ബുംറയാണ് വിന്‍ഡീസിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്.
ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിലും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി രണ്ടിന്നിങ്സിലുമായി നേട്ടം 8 വിക്കറ്റാക്കി. ജസ്പ്രിത് ബുംറയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിലും വാലറ്റത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. വാലറ്റമാണ് വിന്‍ഡീസ് സ്കോര്‍ പരമ്പരയില്‍ ആദ്യമായി 200 കടത്തിയത്. 9ാം വിക്കറ്റില്‍ ഖെരി പിയറി (23)യേയും പത്താം വിക്കറ്റില്‍ ജയ്ഡന്‍ സീല്‍സിനേയും (13) കൂട്ടുപിടിച്ച് ആന്ഡേഴ്സന് ഫിലിപാണ് ടീം സ്കോര്‍ 200 കടത്തി 250ന്റെ വക്കില്‍ എത്തിച്ചത്. താരം 93 പന്തുകള്‍ ചെറുത്ത് 24 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പന്തുകള്‍ നേരിട്ടതിന്റെ കണക്കെടുത്താല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ചെറുത്ത താരവും ആന്ഡേഴ്സന് ഫിലിപ്പ് തന്നെ. ജയ്ഡന്‍ സീല്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപാണ് വിന്‍ഡീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്. 175 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തിനിടെ 73 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് സ്കോര്‍ 248ല്‍ എത്തിച്ചത്.
WHAT TO READ NEXT

ലോകകപ്പ് യോഗ്യത നേടി ഘാന; അഞ്ചാമത്തെ അഫ്രിക്കന്‍ രാജ്യം
4 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കരീബിയന്‍ സംഘത്തിനു തുടരെ നാല് വിക്കറ്റുകള്‍ കൂടി കൈമോശം വന്നു. രണ്ടാം ദിനത്തില്‍ ജഡേജയുടെ സ്പിന്‍ അവരെ കറക്കിയെങ്കില്‍ മൂന്നാം ദിനത്തില്‍ കുല്‍ദീപ് യാദവാണ് അവരെ വെട്ടിലാക്കിയത്.
ഷായ് ഹോപിനെയാണ് സന്ദര്‍ശകര്‍ക്ക് ഒന്നാം ഇന്നിങ്സില്‍ തുടക്കത്തില്‍ നഷ്ടമായത്. തലേ ദിവസത്തെ സ്കോറിനോട് 5 റണ്‍സ് കൂടി ചേര്‍ത്ത് 36 റണ്‍സുമായി ഷായ് ഹോപ് മടങ്ങി. കുല്‍ദീപ് യാദവ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം ദിനം ഹോപിനൊപ്പം പൊരുതി നിന്ന ടെവിന്‍ ഇംമ്ലാചാണ് പിന്നാലെ മടങ്ങിയത്. താരത്തെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. രണ്ടാം ദിനത്തിലെ സ്വന്തം സ്കോറിലേക്ക് 7 റണ്‍സ് ചേര്‍ത്താണ് ഇംമ്ലാചിന്റെ മടക്കം. ഇംമ്ലാച് 21 റണ്‍സെടുത്തു. മികച്ച രീതിയില്‍ തുടങ്ങിയ ജസ്റ്റിന് ഗ്രീവ്സാണ് മൂന്നാം ദിനം മൂന്നാമത് മടങ്ങിയത്. താരത്തേയും കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ഗ്രീവ്സ് 17 റണ്‍സെടുത്തു. പിന്നാലെ എത്തിയ ജോമല്‍ വാറിക്കനെ 1 റണ്ണില്‍ നില്‍ക്കെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി വിന്‍ഡീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
ജോണ്‍ കാംപെല്‍ (10), ടാഗ്നരെയ്ന് ചന്ദര്‍പോള്‍ (34), അലിക്ക് ആതന്‍സ് (41), റോസ്റ്റന്‍ ചെയ്സ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഒന്നാം ടെസ്റ്റിനെ അപേക്ഷിച്ച് വിന്‍ഡീസ് ബാറ്റര്‍മാര്‍ ഇത്തവണ കുറച്ചുകൂടി പിടിച്ചു നില്ക്കാന് ശ്രമിച്ചു.
5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്ശന് നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
India vs West Indies: Jasprit Bumrah takes the final wicket, ending a 79-run stand for the last wicket.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

'ലങ്ക ഫോളോ ഓണ്‍ ചെയ്യട്ടെ'! അവസാന 2 വിക്കറ്റുകളും പോക്കറ്റിലാക്കി 'അരങ്ങേറ്റക്കാരന്‍'

