
രണ്ടാം ട്വിന്റി20; ടോസ് ജയിച്ച് ഇന്ത്യ ബാറ്റിങ്ങിനിറങ്ങും, സഞ്ജു ടീമിൽ
സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വിന്റി20 പരമ്പരയിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി. നെറ്റ്‌സിലെ പരിശീലനത്തിനിടെ പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം സ്‌പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടീമിൽ ഇത്തവണ മാറ്റമൊന്നുമില്ല.
ആദ്യ മത്സരത്തിൽ നാല് റൺസിന് പരാജയപ്പെട്ടതിന്റെ കടവുമായാണ് ഹർദിക് പാണ്ഡ്യ നയിക്കുന്ന ടീം കളത്തിലിറങ്ങുന്നത്. ആദ്യ പോരിൽ 150 റൺസ് പ്രതിരോധിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ബൗളർമാർ മികവ് പുലർത്തിയപ്പോൾ ബാറ്റർമാരുടെ ഫോം ഇല്ലായ്മയാണ് ഇന്ത്യയെ കുഴക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിലക് വർമയുടെ ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.
മറുഭാഗത്ത് ക്യാപ്റ്റൻ റോവ്മൻ പവൽ, നിക്കോളാസ് പുരൻ എന്നിവർ കഴിഞ്ഞ മത്സരത്തിൽ മികവ് പുലർത്തിയിരുന്നു. ഷിമ്രോൺ ഹെറ്റ്മെയർ, കെയ്ൽ മെയേഴ്സ് തുടങ്ങിയ ടി20 സ്പെഷലിസ്റ്റുകളും ടീമിലുണ്ട്. ജാസൻ ഹോൾഡർ അടക്കമുള്ളവരുടെ ബൗളിങാണ് കഴിഞ്ഞ കളിയിൽ ഇന്ത്യയെ പ്രതിരോധിക്കാൻ വിൻഡീസിനു കരുത്തു പകർന്നത്. പിച്ച് പേസർമാർക്ക് അനുകൂലമാണ്. എന്നാൽ മത്സരം പുരോഗമിക്കവേ സ്പിന്നർമാർക്കും മികവ് പുലർത്താൻ സാധ്യത തുറന്നിടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



