ഇന്ത്യ-വിന്‍ഡിസ് പരമ്പര; തിരുവനന്തപുരത്ത് ആരവം ഉയരില്ല, രണ്ട് വേദികളിലേക്ക് ചുരുക്കുന്നു

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകള്‍ രണ്ട് വേദികളിലായി ചുരുങ്ങിയേക്കും

ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകള്‍ രണ്ട് വേദികളിലായി ചുരുങ്ങിയേക്കും. അഹമ്മദാബാദും കൊല്‍ക്കത്തയും വൈറ്റ് ബോള്‍ പരമ്പരകള്‍ക്ക് വേദിയാക്കാനാണ് ബിസിസിഐയുടെ ടൂര്‍സ് ആന്‍ഡ് ഫിക്‌ചേഴ്‌സ് കമ്മറ്റിയുടെ ശുപാര്‍ശ. 

നേരത്തെ മൂന്ന് ഏകദിനത്തിനും മൂന്ന് ടി20ക്കുമായി 6 വേദികളാണ് നിശ്ചയിച്ചിരുന്നത്. അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവയായിരുന്നു വേദികള്‍. എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇപ്പോള്‍ രണ്ട് വേദികളിലേക്ക് പരമ്പര ചുരുക്കുന്നത്. 

ഫെബ്രുവരി ആറ് മുതല്‍ 20 വരെയാണ് പരമ്പര

ഫെബ്രുവരി ആറ് മുതല്‍ 20 വരെയാണ് പരമ്പര. രണ്ട് വേദികളിലായി പരമ്പര ചുരുക്കുമ്പോള്‍ കളിക്കാര്‍ക്ക് അധികം യാത്ര ചെയ്യേണ്ടി വരില്ല. ഇത് കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവ വേദികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ കളിക്കുന്നത് വിന്‍ഡിസിന് എതിരെയാണ്. എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യം പരമ്പരയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബബിളിന് ഉള്ളിലായിരുന്നിട്ടും ഐഎസ്എല്ലില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി ആദ്യ വാരം രാജ്യത്തെ കോവിഡ് സാഹചര്യം എങ്ങനെ എന്നത് ആശ്രയിച്ചായിരിക്കും ഇന്ത്യ-വിന്‍ഡിസ് പരമ്പര.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now