
News Now
ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്ണവില; പവന് 1,08,120 രൂപ

ചെന്നൈ: ഇന്ത്യന് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില് ഫോളോ ഓണ് ഒഴിവാക്കി ഇന്ത്യന് ജയം തടുക്കാന് ദക്ഷിണാഫ്രിക്ക വനിതകള് പൊരുതുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില് റെക്കോര്ഡ് ടോട്ടലായ 6 വിക്കറ്റ് നഷ്ടത്തില് 603 റണ്സെന്ന കൂറ്റന് സ്കോര് പടുത്തുയര്ത്തി. ഒന്നാം ഇന്നിങ്സില് ദക്ഷിണാഫ്രിക്ക വെറും 266 റണ്സിനു എല്ലാവരും പുറത്തായി.
337 റണ്സ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനു വിട്ടു. മൂന്നാം ദിനം കളി നിര്ത്തുമ്പോള് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില് രണ്ട് വിക്കറ്റ് നഷ്ടത്തില് 232 റണ്സെന്ന നിലയില്. ഒരു ദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന് ഇനി പ്രതിരോധിക്കേണ്ടത് 105 റണ്സ്. ദക്ഷിണാഫ്രിക്കയുടെ കൈയില് 8 വിക്കറ്റുകള് ശേഷിക്കുന്നു. നാളെ മുഴുവന് സമയം ക്രീസില് നിന്നാല് പ്രോട്ടീസ് വനിതകള്ക്ക് ടെസ്റ്റ് സമനിലയില് എത്തിക്കാം.
രണ്ടാം ഇന്നിങ്സില് സന് ലൂസ് സെഞ്ച്വറിയുമായി പോരാട്ടം നയിച്ചു. താരം 109 റണ്സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്വര്ടും മികച്ച ബാറ്റിങുമായി ക്രീസില് തുടരുന്നു. സെഞ്ച്വറിയുടെ വക്കിലാണ് താരം മൂന്നാം ദിനം അവസാനിപ്പിച്ചത്. 93 റണ്സാണ് താരം അടിച്ചത്. ഒപ്പം മരിസന് കാപും (15) ക്രീസില്. അന്നെകെ ബോഷിന്റെ വിക്കറ്റാണ് (9) അവര്ക്ക് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസില് ഒന്നിച്ച സന് ലൂസ്- ലൗറ സഖ്യം 190 റണ്സാണ് ബോര്ഡില് ചേര്ത്തത്. ക്യാപ്റ്റന് ഹര്മന് പ്രീത് കൗറാണ് പ്രതിരോധം ഒടുവില് പൊളിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
സ്നേഹ് റാണയുടെ മിന്നും ബൗളിങാണ് ഒന്നാം ഇന്നിങ്സില് ദക്ഷിണാഫ്രിക്കയെ തകര്ത്തത്. താരം എട്ട് വിക്കറ്റുകള് വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റുകള് ദീപ്തി ശര്മയും സ്വന്തമാക്കി.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില് 236 റണ്സെന്ന നിലയിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക കളി നിര്ത്തിയത്. മൂന്നാം ദിനമായ ഇന്ന് പക്ഷേ ശേഷിച്ച ആറ് വിക്കറ്റുകള് വെറും 30 റണ്സില് നഷ്ടമായി.
സൂപ്പര് താരം മരിസന് കാപ്പാണ് ഓന്നാം ഇന്നിങ്സില് (74) അവരുടെ ടോപ് സ്കോറര്. സന് ലൂസും പ്രോട്ടീസിനായി അര്ധ സെഞ്ച്വറി നേടി. താരം 65 റണ്സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്വര്ട് (20), സഹ ഓപ്പണര് അന്നകെ ബോഷ് (39), ഡെല്മി ടക്കര് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്. നദിന് ഡി ക്ലാര്ക് 39 റണ്സ് കണ്ടെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില് ചരിത്രമെഴുതിയാണ് കൂറ്റന് സ്കോര് പടുത്തുയര്ത്തിയത്. ഷെഫാലി വര്മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന് ഹര്മന്പ്രീത് കൗര് (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന് സ്കോര് സമ്മാനിച്ചത്.
WHAT TO READ NEXT

'നന്ദി, അചഞ്ചലമായ പിന്തുണയ്ക്ക്'- ജഡേജയും വിരമിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



