പാകിസ്ഥാൻ താരത്തെ ഇടിച്ചിട്ടു; ജയം, 'കാർ​ഗിൽ ഹീറോകൾ'ക്ക് സമർപ്പിച്ച് ഇന്ത്യൻ ബോക്സർ

കോമൺവെൽത്ത് ​ഗെയിംസ് ബോക്സിങ് പ്രീ ക്വാർട്ടറിൽ തകർപ്പൻ ജയം

Jadumani Singh
Jadumani Singhx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :27 ജൂലൈ 2026, 2:34 pm IST

​ഗ്ലാസ്​ഗോ: കോമൺവെൽത്ത് ​ഗെയിംസ് ബോക്സിങ് പോരാട്ടത്തിൽ പാകിസ്ഥാൻ താരത്തിനെതിരായ പ്രീ ക്വാർട്ടറിലെ തകർപ്പൻ ജയം കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് സമർപ്പിച്ച് ഇന്ത്യയുടെ ജാദുമണി സിങ് മന്ദെങ്ബാം. പാകിസ്ഥാന്റെ സുമാമ റഹ്മാനെയാണ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം വീഴ്ത്തിയത്. 5-0ത്തിനായിരുന്നു ജാദുമണിയുടെ ജയം.

കാർ​ഗിൽ വിജയ് ദിവസത്തിലാണ് താരം 55 കിലോ വിഭാ​ഗത്തിൽ മത്സരിക്കാനിറങ്ങിയത്. അഞ്ച് ജഡ്ജുമാരും ജാദുമണിക്കാണ് പോയിന്റുകൾ നൽകിയത്. പിന്നാലെയാണ് താരം ശ്രദ്ധേയ സമർപ്പണം നടത്തിയത്.

എന്റെ വിജയം ഞാൻ കാർ​ഗിൽ വീരൻമാർക്ക് സമർപ്പിക്കുന്നു. പാകിസ്ഥാനെതിരെ വിജയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ക്വാർട്ടറിൽ ഇതിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യക്ക് നേട്ടം സമ്മാനിക്കാൻ ശ്രമിക്കും- താരം മത്സര ശേഷം പ്രതികരിച്ചു.

1999ലെ കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുന്ന 27ാം കാർ​ഗിൽ വിജയ് ദിവസത്തിലാണ് താരം പാക് താരത്തെ ഇടിച്ചു വീഴ്ത്തിയത്. മത്സരത്തിലുടനീളം സർവാധിപത്യം പുലർത്തിയ മണിപ്പൂരി താരം പാക് താരത്തെ നിലംതൊടീക്കാതെ പറത്തി.

നേരത്ത ആദ്യ റൗണ്ടിൽ സ്കോട്ലൻഡ് താരം ആരോൺ കല്ലനെതിരേയും 5-0ത്തിന്റെ മിന്നും ജയം സ്വന്തമാക്കിയാണ് ജാ​ദുമണി പ്രീ ക്വാർട്ടറിലെത്തിയത്. ക്വാർട്ടർ ജയിച്ച് സെമിയിലെത്തിയാൽ ജാ​ദുമണിക്ക് മെഡലും ഉറപ്പിക്കാം. (ബോക്സിങ് സെമിയിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കലം നൽകും).

News Now

Summary

Indian boxer Jadumani Singh Mandengbam dedicated his victory over Pakistan's Sumama Rehman to the heroes of the Kargil War

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates