ഏഷ്യൻ ​ഗെയിംസിൽ 'ഇന്ത്യ vs ഇന്ത്യ' പോരാട്ടം!

സ്ക്വാഷിൽ പുരുഷ, വനിതാ സിം​ഗിൽസിലും മിക്സഡ‍് ഡബിൾസിലും ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ

Tanvi Khanna, Anahat Singh Asian Games 2026
Tanvi Khanna, Anahat Singh, Asian Games 2026x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :24 സെപ്റ്റംബർ 2026, 6:06 pm IST

ന​ഗോയ: ഏഷ്യൻ ​ഗെയിംസ് സ്ക്വാഷ് പോരാട്ടങ്ങളിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ. വനിതാ സിം​ഗിൾസിൽ ഇന്ത്യയുടെ അനാഹത് സിങ്, തൻവി ഖന്ന പുരുഷ സിം​ഗിൾസിൽ അഭയ് സിങ്, വീർ ചോട്രാനി എന്നിവർ ക്വാർട്ടറിലേക്ക് മുന്നേറി. മിക്സഡ് ഡബിൾസിലും ഇന്ത്യൻ മുന്നേറ്റമുണ്ട്. ജോഷ്നി ചിന്നപ്പ- വേലവൻ സെന്തിൽ കുമാർ എന്നിവരടങ്ങിയ സഖ്യവും ക്വാർട്ടറിലേക്ക് മുന്നേറി.

വനിതാ സിം​ഗിൾസ് ക്വാർട്ടറിൽ ഇന്ത്യൻ പോരാട്ടമാണെന്നതാണ് ഇതിൽ സവിശേഷതയായി നിൽക്കുന്നത്. ഒരു ക്വാർട്ടറിൽ അനാഹത് സിങും തൻവി സിങും തമ്മിലാണ് പോരാട്ടം. ഇതിൽ ഒരാൾ സെമിയിലേക്ക് മുന്നേറുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പിക്കാം. ജൂനിയൽ ലോക ചാംപ്യനായ അനാഹത് പ്രീ ക്വാർട്ടറിൽ സിങ്കപ്പുരിന്റെ വൈ ഐൻ ഔ യങിനെ പരാജയപ്പെടുത്തി. സ്കോർ: 11-4, 11-5, 11-7. വെറും 19 മിനിറ്റിൽ അനാഹത് ക്വാർട്ടർ ഉറപ്പിച്ചു.

സിങ്കപ്പുരിന്റെ തന്നെ വൈ യാൻ ഔ യങിനെ വീഴ്ത്തിയാണ് തൻവിയുടെ മുന്നേറ്റം. 39 മിനിറ്റ് നീണ്ട പോരിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ഇന്ത്യൻ താരം ശക്തമായി തിരിച്ചടിച്ചത്. സ്കോർ: 5-11, 11-4, 11-5, 13-11.

അതേസമയം സെമിയിലെത്തിയാലും താരങ്ങൾക്ക് വെങ്കലം മെഡൽ ഉറപ്പാകുന്ന രീതിയായിരുന്നു കഴിഞ്ഞ തവണ വരെ. എന്നാൽ സെമിയിൽ തോൽക്കുന്ന രണ്ട് താരങ്ങൾ തമ്മിൽ മൂന്നാം പോരിനായി പ്ലേ ഓഫ് മത്സരം കളിക്കണമെന്ന പുതിയ നിയമമാണ് ഇത്തവണ സ്ക്വാഷിൽ. ഈ മത്സരത്തിൽ ജയിക്കുന്ന താരത്തിനായിരിക്കും വെങ്കലം മെഡ‍ൽ.

News Now

Summary

India enjoyed a strong day in squash at the Asian Games on Thursday as Anahat Singh, Tanvi Khanna, Abhay Singh and Veer Chotrani advanced to the singles quarterfinals. Joshna Chinappa and Velavan Senthilkumar also booked their place in the mixed doubles quarterfinals in Aichi-Nagoya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates