
News Now
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്

മെൽബൺ: ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ആരാധകർക്ക് ആവേശം പകർന്നത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പ്രകടനമാണ്. നായകനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി രവീന്ദ്ര ജഡേജയും മികച്ച കളി പുറത്തെടുത്തു. എന്നാൽ അപ്രതീക്ഷിത സിംഗിളിനായി ഓടുന്നതിനിടെ രഹാനെ റൺഔട്ട് ആകുകയായിരുന്നു.
ഇന്ത്യയുടെ ഇന്നിങ്‌സ് 100-ാം ഓവറിൽ എത്തിനിൽക്കെയായിരുന്നു അത്. 49 റൺസ് എന്ന നിലയിലാണ് ജഡേജയുടെ സ്‌കോർ. നതാൻ ലയോൺ എറിഞ്ഞ പന്ത് ഷോർട്ട് കവറിലേക്ക് തട്ടിയ ജഡേജ സിംഗിളെടുക്കാനായി ഓടി. പക്ഷെ നിർഭാഗ്യവശാൽ ഈ ശ്രമത്തിനിടയിൽ രഹാനെ റണ്ണൗട്ടിന് ഇരയാകേണ്ടിവന്നു.
പുറത്താക്കപ്പെട്ടിട്ടും ക്യാപ്റ്റന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ഔട്ട് ആയതിന് ശേഷം ജഡേജയുടെ അടുത്തെത്തി മികച്ച മുന്നേറ്റം നടത്താനുള്ള പ്രചോദനം നൽകുകയായിരുന്നു രഹാനെ. 112 റൺസ് എടുത്ത ശേഷമാണ് രഹാനെ ക്രീസ് വിട്ടത്. ഇന്ത്യ അപ്പോൾ ഓസ്‌ട്രേലിയയേക്കാൾ നൂറിലേറെ റൺസിന് മുന്നിലായിരുന്നു. അമ്പത് തികച്ച ജഡേജ പിന്നീട് കുമിൻസിന്റെ പന്തിൽ പുറത്തായി.
അഞ്ചിന് 277 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 326 റൺസിന് ഓൾഔട്ടായി. ടീം സ്‌കോറിൽ 49 റൺസ് കൂടി ചേർക്കുന്നതിനിടെയാണ് അഞ്ചുവിക്കറ്റ് നഷ്ടമായത്.നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 195 റൺസിന് അവസാനിച്ചിരുന്നു.
Nice gesture from Rahane, he was encouraging Jadeja after the mistake which lead to the wicket through runout of the captain. pic.twitter.com/m9Fv0SP5QT
â Johns. (@CricCrazyJohns) December 28, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


