സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ ആയി ആകെ 30 ഒഴിവുകളാണ് ഉള്ളത്.

Guruvayur Devaswom Recruitment 2026
Applications invited for the posts of Sopanam Watchman and Lady Security Guard at the Guruvayur Devaswom.Source by : file
Last Updated :12 October 2026, 6:20 pm IST

News Now

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സോപാനം വാച്ച്മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ ആയി ആകെ 30 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

1. സോപാനം വാച്ച്മാൻ

  • ഒഴിവുകൾ: 15

  • ശമ്പളം: 18,000 രൂപ

  • പ്രായപരിധി: 30 വയസ്സിനും 50 വയസ്സിനും ഇടയിൽ (ജനന തീയതി: 01

  • .1.1977 - 01.1.1997).

  • യോഗ്യത: 7-ാം ക്ലാസ് ജയിച്ചിരിക്കണം. ശാരീരിക വൈകല്യങ്ങൾ ഇല്ലാത്ത ആരോഗ്യവാനായ പുരുഷനായിരിക്കണം. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.

  • പ്രത്യേക ശ്രദ്ധയ്ക്ക്: നിലവിലുള്ള സോപാനം കാവൽക്കാർ അപേക്ഷിക്കാൻ അർഹരല്ല.

2. ലേഡി സെക്യൂരിറ്റി ഗാർഡ്

  • ഒഴിവുകൾ: 15

  • ശമ്പളം: 18,000 രൂപ (പ്രതിമാസം)

  • പ്രായപരിധി: 55 വയസ്സിനും 60 വയസ്സിനും ഇടയിൽ (ജനന തീയതി: 01.1.1967 - 01.1.1972).

  • യോഗ്യത: 7-ാം ക്ലാസ് ജയിച്ചിരിക്കണം. ശാരീരിക വൈകല്യങ്ങൾ പാടില്ല. നല്ല കാഴ്ചശക്തി വേണം.

  • പ്രത്യേക ശ്രദ്ധയ്ക്ക്: നിലവിലുള്ള ലേഡി സെക്യൂരിറ്റി ഗാർഡുകൾ അപേക്ഷിക്കാൻ അർഹരല്ല.

മറ്റ് വിവരങ്ങൾ

  • അപേക്ഷാ ഫോറം ലഭിക്കുന്ന തീയതി: 09.10.2026 മുതൽ 24.10.2026 വൈകുന്നേരം 5:00 മണി വരെ ദേവസ്വം ഓഫീസിൽ നിന്ന് ലഭിക്കും.

  • അപേക്ഷാ ഫീസ്: ₹118/- (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ ഫോറം സൗജന്യമാണ്). ഫോറം തപാൽ മാർഗ്ഗം ലഭിക്കില്ല.

  • മെഡിക്കൽ സർട്ടിഫിക്കറ്റ്: അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ ഒറിജിനൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (07.10.2026-ന് ശേഷമുള്ളത്) അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30.10.2026 വൈകുന്നേരം 5:00 മണിക്ക് മുൻപായി ദേവസ്വം ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം.

മേൽവിലാസം:
അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101.
ഫോൺ നമ്പർ: 0487-2556335 (Extn. 251, 235).

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

Summary

Applications have been invited for the posts of Sopanam Watchman and Lady Security Guard at the Guruvayur Devaswom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates