News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

അഡ്ലെയ്ഡ്: ഇന്ത്യന് താരങ്ങളുടെ ഫീല്ഡിങ്ങിനെ വിമര്ശിച്ച് മുന് നായകന് സുനില് ഗാവസ്കര്. ക്രിസ്മസ് മൂഡിലാണ് ഇന്ത്യന് താരങ്ങളെന്നും, ഒരാഴ്ച മുന്പേ ക്രിസ്മസ് സമ്മാനങ്ങള് നല്കുകയാണെന്നും ഗാവസ്കര് പറഞ്ഞു.
ലാബുഷെയ്നിന്റെ ക്യാച്ച് പൃഥ്വി നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഗാവസ്കറിന്റെ പരിഹാസം. ലാബുഷെയ്നിന്റെ സ്കോര് 12, 21 എന്നീ സ്കോറുകളില് നില്ക്കുമ്പോള് ഇന്ത്യന് താരങ്ങള് ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. ഡീപ്പ് ഫൈല് ലെഗില് ആദ്യം ബൂമ്ര ലാബുഷെയ്നിനെ കൈവിട്ടു. ഷമിയുടെ ഡെലിവറിയിലായിരുന്നു അത്.
പിന്നാലെ ഷോര്ട്ട് മിഡ് വിക്കറ്റില് ലാബുഷെയ്നിനെ പുറത്താക്കാനുള്ള അവസരം പൃഥ്വി ഷായും നഷ്ടപ്പെടുത്തി. ഇത് ചൂണ്ടിയാണ് ഗാവസ്കറുടെ വിമര്ശനം എത്തിയത്. എന്നാല് കാമറൂണ് ഗ്രീനിനെ പുറത്താക്കാന് മികച്ച ക്യാച്ച് ഇന്ത്യന് നായകനില് നിന്ന് വന്നു.
ബൗളര്മാരുടെ മികവില് അഡ്ലെയ്ഡ് ടെസ്റ്റില് ആധിപത്യം വീണ്ടെടുക്കുകയാണ് ഇന്ത്യ. 68 ഓവറിലേക്ക് ഓസ്ട്രേലിയന് ഇന്നിങ്സ് എത്തുമ്പോള് 9 വിക്കറ്റ് നഷ്ടത്തില് 167 റണ്സ് എന്ന നിലയിലാണ് ഓസ്ട്രേലിയ.അശ്വിന് നാല് വിക്കറ്റ് പിഴുതപ്പോള്, ഉമേഷ് യാദവും ബൂമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


