1.97 ലക്ഷം കോടി! ബ്രാൻഡ് മൂല്യത്തിൽ കുതിച്ച് ഐപിഎൽ

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ഹൗളിഹാൻ ലോകിയാണ് ഐപിഎലിന്റെ പുതിയ ബ്രാൻഡ് മൂല്യം പുറത്തുവിട്ടത്

Indian Premier League
Indian Premier Leaguex
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :30 ജൂലൈ 2026, 10:23 pm IST

മുംബൈ: ബ്രാൻഡ് മൂല്യത്തിൽ അനുപമ നേട്ടവുമായി ഇന്ത്യൻ പ്രീമിയർ ലീ​ഗ് (ഐപിഎൽ). 14 ശതമാനത്തിന്റെ വൻ കുതിപ്പാണ് ഐപിഎൽ പോരാട്ടത്തിന്റെ ബ്രാൻഡ് മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. 20.6 ബില്യൺ ഡോളറാണ് (ഏകദേശം 1.97 ലക്ഷം കോടി) ലീഗിന്റെ മൂല്യം. ആദ്യമായിട്ടാണ് ലീഗിന്റെ മൂല്യം 20 ബില്യൺ ഡോളർ കടക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ് ഐപിഎൽ.

'അമേരിക്കൻ ഫുട്ബോൾ' ലീ​ഗായ നാഷണൽ ഫുട്ബോൾ ലീ​ഗാണ് ആ​ഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള കായിക ബ്രാൻഡ്. ഐപിഎൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ഹൗളിഹാൻ ലോകിയാണ് ഐപിഎലിന്റെ പുതിയ ബ്രാൻഡ് മൂല്യം പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 10.3 ശതമാനം വർധനയായിരുന്നു. ഇതാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ മറികടന്നത്. കഴിഞ്ഞ വർഷം 1.76 ലക്ഷം കോടിയായിരുന്നു മൂല്യം.

വമ്പൻ തുകയ്ക്ക് ലീഗിലെ രണ്ട് ഫ്രാഞ്ചൈസികളുടെ വിൽപ്പന നടന്നതാണ് മൂല്യത്തിൽ വലിയ വർധനയുണ്ടാക്കിയത്. നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ഏതാണ്ട് 17,000 കോടി രൂപയ്ക്കാണ് ബ്ലാക്ക് സ്റ്റോൺ, ബോൾട്ട് വെഞ്ച്വേഴ്‌സ്, ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്ന കൺസോർഷ്യം ഏറ്റെടുത്തത്. മറ്റൊരു ടീമായ രാജസ്ഥാൻ റോയൽസിനെ 15,783 കോടി രൂപയ്ക്ക് മിത്തൽ കുടുംബവും അദാർ പൂനവാലയും ചേർന്ന് സ്വന്തമാക്കിയത്.

ലീഗിലെ ഫ്രാഞ്ചൈസികളുടെ ബ്രാൻഡ് മൂല്യത്തിൽ നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരാളികളില്ല. 2,983 കോടി രൂപയാണ് ആർസിബി ടീമിന്റെ മൂല്യം.

News Now

Summary

The Indian Premier League’s value has surged to an estimated $20.6bn (£15.5bn), boosted by ownership deals involving two of its biggest franchises, according to a report by the US-based investment bank Houlihan Lokey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates