ടൂർണമെന്റിന്റെ 15-ാം പതിപ്പിനെ പ്രതിനിധീകരിച്ച് 15 എന്ന നമ്പരായിരുന്നു ജേഴ്സിക്ക്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:02 am IST

News Now

രണ്ട് മാസം നീണ്ടുനിന്ന ഐപിഎൽ പൂരത്തിന് കൊടിയിറങ്ങി. അരങ്ങേറ്റ സീസണിൽ കപ്പ് നേടി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാമ്പ്യന്മാർ ആയിരിക്കുകയാണ്. കലാശപ്പോരാട്ടതിനിടയിൽ മറ്റൊരു അപൂർവതയ്ക്ക് കൂടി നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായി.  ഇന്ത്യയുടെ ക്രിക്കറ്റ് സംഘടനയായ ബിസിസിഐ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചതാണ് ആ നേട്ടം. 

ഫൈനൽ മത്സര വേദിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സി പുറത്തിറക്കിയാണ് ലോക റെക്കോർഡ് കുറിച്ചത്. 66 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള ഈ ജേഴ്സിയാണ് മൈതാനത്തിൽ അവതരിപ്പിച്ചത്. ടൂർണമെന്റിന്റെ 15-ാം പതിപ്പിനെ പ്രതിനിധീകരിച്ച് 15 എന്ന നമ്പരായിരുന്നു ജേഴ്സിക്ക്. എല്ലാ ഐപിഎൽ ടീമുകളുടെയും ലോഗോയും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ജേഴ്സി പുറത്തിറക്കിയതിന് പിന്നാലെ ഗിന്നസ് പ്രതിനിധികളിൽ നിന്ന് ഗിന്നസ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലും ചേർന്ന് ഏറ്റുവാങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates