അയർലൻഡ് തോറ്റു; ഇന്ത്യൻ വനിതാ ​ഹോക്കി ടീം ഒളിംപിക്സ് ക്വാർട്ടറിൽ

അയർലൻഡ് തോറ്റു; ഇന്ത്യൻ വനിതാ ​ഹോക്കി ടീം ഒളിംപിക്സ് ക്വാർട്ടറിൽ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

ടോക്യോ: ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിംപിക്സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പൂൾ എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. അയർലൻഡ് ബ്രിട്ടനോട് തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യൻ വനിതകൾക്ക് അവസാന എട്ടിലേക്ക് പ്രവേശനം ലഭിച്ചത്.

ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാലുഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലൻഡ് തോറ്റാൽ മാത്രം ക്വാർട്ടർ ഫൈനലിൽ കയറുമെന്ന നിലയിൽ ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നു രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്. 

നെതർലൻഡ്‌സ്, ജർമനി, ബ്രിട്ടൻ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. കരുത്തരായ ഓസ്‌ട്രേലിയ, സ്‌പെയിൻ ടീമുകളിൽ ഒന്നാകും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now