
ട്രീസ- ഗായത്രി സഖ്യം പൊരുതി വീണു; ലോക ബാഡ്മിന്റണിൽ വെങ്കലം ഉറപ്പിച്ച് ഇന്ത്യ
സെമിയിൽ ചൈനയുടെ ലോക ഒന്നാം നമ്പർ വനിതാ ഡബിൾസ് സഖ്യമായ ടാൻ നിങ്- ലിയു ഷെങ്ഷു സഖ്യത്തോട് ട്രീസ- ഗായത്രി ജോഡി പരാജയപ്പെട്ടു

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്സിൽ ചരിത്രം നേട്ടം സ്വന്തമാക്കാമെന്ന മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ചേർന്ന ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യത്തിന്റെ മോഹം പൊലിഞ്ഞു. ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്സിന്റെ വനിതാ ഡബിൾസ് ഫൈനലിലേക്ക് മുന്നേറി സ്വർണം, വെള്ളി മെഡലിൽ ഒന്ന് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ സഖ്യമാകാനുള്ള ശ്രമം സെമിയിൽ അവസാനിച്ചു.
ചൈനയുടെ ലോക ഒന്നാം നമ്പർ വനിതാ ഡബിൾസ് സഖ്യമായ ടാൻ നിങ്- ലിയു ഷെങ്ഷു സഖ്യത്തോട് ട്രീസ- ഗായത്രി ജോഡി പരാജയപ്പെട്ടു. തോറ്റെങ്കിലും ഇന്ത്യൻ സഖ്യം വെങ്കലം ഉറപ്പിച്ചാണ് കളം വിട്ടത്. അവസാനമായി ഇന്ത്യ വനിതാ ഡബിൾസിൽ മെഡൽ നേടുന്നത് 2011ലാണ്. അന്ന് അശ്വിനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം വെങ്കലം നേടിയിരുന്നു. സമാന നേട്ടമാണ് ട്രീസയും ഗായത്രിയും ആവർത്തിച്ചത്. നേട്ടം വെങ്കലത്തിൽ ഒതുങ്ങിയെങ്കിലും ഇരുവരും തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് ഇന്ത്യൻ സഖ്യം അടിയറവ് പറഞ്ഞത്. സ്കോർ: 21-18, 13-21, 8-21.
ആവേശകരമായിരുന്നു ഒന്നാം സെറ്റ്. ലീഡില്‍ തുടങ്ങിയ ഇന്ത്യന്‍ സഖ്യം അതിവേഗമാണ് പിന്നിലായത്. 3-0ത്തിനു മുന്നേറ്റം തുടങ്ങിയ ഇന്ത്യന്‍ സഖ്യത്തെ തുടരെ 10 പോയിന്റകള്‍ നേടി ചൈനീസ് സഖ്യം ഞെട്ടിച്ചു. സ്‌കോര്‍ 7-12 എന്ന നിലയിലാക്കാന്‍ ടാന്‍- ഷെങ്‌സു സഖ്യത്തിനു സാധിച്ചു. എന്നാല്‍ തുടരെ 5 പോയിന്റുകള്‍ നേടി ഇന്ത്യന്‍ സഖ്യം തിരിച്ചടിച്ചു. 12-12, 16-16 എന്ന നിലയില്‍ മത്സരം ഇഞ്ചോടിഞ്ച് നില്‍ക്കെയാണ് ട്രീസ- ഗായത്രി സഖ്യം തുടരെ 5 പോയിന്റുകള്‍ നേടിയാണ് ആദ്യ സെറ്റ് പിടിച്ചെടുത്തത്. 24 മിനിറ്റില്‍ സഖ്യം മത്സരം ജയിച്ചു കയറി.
രണ്ടാം സെറ്റില്‍ ചൈനീസ് സഖ്യത്തിന്റെ മുന്നേറ്റമാണ് തുടക്കത്തില്‍ കണ്ടത്. 5-2 എന്ന നിലയിലാണ് അവര്‍ കുതിപ്പ് ആരംഭിച്ചത്. പിന്നീട് മത്സരം ഇഞ്ചോടിഞ്ചായി. ഒരുവേള 11-10 എന്ന നിലയിലാണ് ഇന്ത്യൻ സഖ്യം നിന്നത്. 49 ഷോട്ടുകളുടെ നീണ്ട റാലിയും രണ്ടാം സെറ്റിൽ കണ്ടു. 12- 13 എന്ന നിലയിൽ ചൈനീസ് സഖ്യം ഇടയ്ക്ക് നേരിയ മുൻതൂക്കത്തിലും നിന്നു. പിന്നീട് അവർ ലീഡ് 12-16 എന്ന നിലയിലേക്കും ഉയർത്തി. പിന്നാലെ ചൈനീസ് സഖ്യം മത്സരം 13-21നു സ്വന്തമാക്കി.
WHAT TO READ NEXT

ഒറ്റ ദിവസം വീണത് '18 വിക്കറ്റുകൾ'; മക്കെയ് പിച്ചിൽ 'പേസ് ഭൂതം'!
മൂന്നാം സെറ്റ് ആവേശകരമായിരുന്നു. തുടക്കം മുതൽ ഇരു ഭാഗത്തും മികച്ച സ്മാഷുകളും റാലികളും കണ്ടു. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ 56 ഷോട്ടുകളുടെ നീണ്ട റാലി പിറന്നു. പിന്നാലെ ചൈനീസ് സഖ്യത്തിന്റെ ആധിപത്യം. അവർ 3-7 എന്ന നിലയിൽ ലീഡ് ഉയർത്തി. ലീഡ് വിടാതെ മുന്നേറിയ ചൈനീസ് സഖ്യം 5-10 എന്ന നിലയിലും മുൻതൂക്കം തുടർന്നു. ഒരിക്കൽ പോലും ഇന്ത്യൻ സഖ്യത്തെ മുന്നിലേക്ക് വരാൻ അവസാന സെറ്റിൽ ടാൻ നിങ്- ലിയു ഷെങ്ഷു സഖ്യം സമ്മതിച്ചില്ല.
നേരത്തെ ക്വാർട്ടറിൽ മറ്റൊരു ത്രില്ലർ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം മുന്നേറിയത്. ചൈനയുടെ തന്നെ നാലാം സീഡ് സഖ്യമായ ജിയ യി ഫാൻ- ഷാങ് ഷു ഷിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ സഖ്യം സെമി ഉറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷം കരുത്തോടെ തിരിച്ചടിച്ചാണ് ഗായത്രി- ട്രീസ സഖ്യം ജയിച്ചു കയറിയത്. സ്കോർ: 16-21, 21-15, 21-13.
ടൂർണമെന്റിൽ അനായാസ മുന്നേറ്റമാണ് ഗായത്രി- ട്രീസ സഖ്യത്തിന്റേത്. എന്നാൽ ക്വാർട്ടറിൽ ചൈനീസ് തരങ്ങൾ കടുത്ത വെല്ലുവിളിയായി. ഇതുവരെ നേരിട്ട താരങ്ങളെ പോലെ ആയിരുന്നില്ല ചൈനീസ് സഖ്യം. ഇന്ത്യ സഖ്യത്തിനു വലിയ പരീക്ഷണമായിരുന്നു ക്വാർട്ടർ പോരാട്ടം. ആദ്യ സെറ്റ് കൈവിട്ട ശേഷമുള്ള തിരിച്ചുവരവിൽ ഗായത്രിയുടെ സ്മാഷുകളും ട്രീസയുടെ നെറ്റ് പ്ലേയും ചേർന്നാണ് ഇന്ത്യക്ക് ആധിപത്യം നൽകിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Gayatri Gopichand and Treesa Jolly lost 21-18, 13-21, 8-21 to China's Tan Ning and Liu Shengshu in the semifinals of the women's doubles
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




