ഒമൈക്രോണിന്റെ ഭീഷണിക്ക് ഇടയിലും ഇന്ത്യന്‍ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകുമെന്ന് ബിസിസിഐ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST

News Now

ന്യൂഡല്‍ഹി: ഒമൈക്രോണിന്റെ ഭീഷണിക്ക് ഇടയിലും ഇന്ത്യന്‍ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകുമെന്ന് ബിസിസിഐ. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ കളിക്കേണ്ടിയിരുന്ന ട്വന്റി20 പരമ്പര മാറ്റി വെച്ചു. 

മൂന്ന് വീതം ടെസ്റ്റും ഏകദിനവും സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ട്വന്റി20 പരമ്പര മറ്റൊരു സമയത്തേക്ക് മാറ്റി. ഒമൈക്രോണ്‍ ഭീഷണിയുടെ സാഹചര്യത്തില്‍ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു. 

ഡിസംബര്‍ 7,8 തിയതികളിലായി ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്ക് തിരിക്കും

ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റ് അവസാനിക്കുന്നതിന് പിന്നാലെ ഡിസംബര്‍ 7,8 തിയതികളിലായി ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കയിലേക്ക് തിരിക്കും. സൗത്ത് ആഫ്രിക്കയില്‍ എത്തുന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് ഒമൈക്രോണിന്റെ സാഹചര്യത്തില്‍ ഹാര്‍ഡ് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നേക്കും. 

ഡിസംബര്‍ 17നാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജോഹന്നാസ്ബര്‍ഗ് ആണ് ആദ്യ ടെസ്റ്റിന്റെ വേദി. രണ്ടാമത്തെ ടെസ്റ്റ് ഡിസംബര്‍ 26ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് ജനുവരി മൂന്നിനും. ജനുവരി 11നാണ് പരമ്പരയിലെ ആദ്യ ഏകദിനവും. രണ്ടാമത്തേത് ജനുവരി 14നും അവസാനത്തേത് ജനുവരി 16നും നടക്കും.