News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗിൽ നൽകിയ പരാതിയിലാണ് താരത്തിനെതിരെ കേസ് എടുത്തത്. പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവിനെതിരെയും നടിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
അന്ധേരി മജിസ്ട്രേറ്റ് കോടതിയിലാണ് നടി പൃഥ്വിക്കെതിരെ കേസ് ഫയൽ ചെയ്തത്. പൃഥ്വിയും സുഹൃത്തും ചേർന്ന് പൊതു സ്ഥലത്തു വച്ച് അപമാനിച്ചെന്നും ശാരീരകമായി ആക്രമിച്ചെന്നും നെഞ്ചിൽ കൈവച്ച് പൃഥ്വി തള്ളിയെന്നും പരാതിയിൽ പറയുന്നു. ക്രിക്കറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്.
ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം കോടതിയിൽ സമർപ്പിച്ചു. പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന എയർപോർട്ട് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 15നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. പൃഥ്വി ഷായുമായി സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചതായും കാർ തല്ലിത്തകർത്തതായും കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് സപ്നയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീടു ജാമ്യം നേടി ജയിൽ മോചിതയായി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

