പാകിസ്ഥാനില്‍ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയ; ഐസിസി അംപയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി അന്തരിച്ചു

അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്.

international-umpire-bismillah-jan-shinwari-dies
ബിസ്മില്ല ജന്‍ ഷിന്‍വാരിX
Edited by :Amal Joy
Last Updated :9 ജൂലൈ 2025, 4:49 pm IST

കാബൂള്‍: ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനായി പാകിസ്ഥാനിലേക്കു പോയ ഐസിസി പാനലിലെ അഫ്ഗാനി അംപയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി(41) ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചു. 25 അന്താരാഷ്ട്ര ഏകദിനങ്ങളും 21 അന്താരാഷ്ട്ര ട്വന്റി20കളും നിയന്ത്രിച്ചിട്ടുണ്ട്. 2017ല്‍ അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷിന്‍വാരി പാകിസ്ഥാനിലേക്കു പോയതെന്ന് സഹോദരന്‍ സെയ്ദ ജന്‍ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. 'വയറിലെ കൊഴുപ്പു നീക്കം ചെയ്യുന്നതിനായി അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായി. കുറച്ചു ദിവസം ആശുപത്രിയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.' സെയ്ദ ജന്‍ വ്യക്തമാക്കി. ഐസിസി ചെയര്‍മാന്‍ ജയ് ഷാ ബിസ്മില്ല ഷിന്‍വാരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

''ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ക്രിക്കറ്റ് ലോകം അദ്ദേഹത്തെ മിസ് ചെയ്യും. ബിസ്മില്ല ഷിന്‍വാരിയുടെ മരണത്തില്‍ അനുശോചനവും കുടുംബത്തിനുള്ള പിന്തുണയും അറിയിക്കുകയാണ്.'' ജയ്ഷാ പ്രതികരിച്ചു.

News Now

Summary

international umpire bismillah jan shinwari dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates