
News Now
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ

Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ദുബായ്: ഐപിഎല് രണ്ടാം ഘട്ട പോരാട്ടങ്ങള്ക്കായി സൂപ്പര് താരങ്ങള് യുഎഇയില് എത്തിത്തുടങ്ങി. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് സൂപ്പര് താരം എബി ഡിവില്ല്യേഴ്സ്, സണ്റൈസേഴ്സ് ഹൈദരാബാദ് നായകന് കെയ്ന് വില്ല്യംസന് എന്നിവര് യുഎഇയില് എത്തി.
ഈ മാസം 19 മുതലാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്ക്ക് തുടക്കമാകുന്നത്. ദുബായ്, ഷാര്ജ, അബുദാബി എന്നീ വേദികളിലായാണ് പോരാട്ടം. ഇന്ത്യയില് മത്സരം നടക്കുന്നതിനിടെ ബയോ ബബിളില് കോവിഡ് വ്യാപിച്ചതിനെ തുടര്ന്ന് ഐപിഎല് പാതി വഴിയില് നിര്ത്തിയിരുന്നു. ശേഷിക്കുന്ന പോരാട്ടമാണ് 19മുതല് പുനരാരംഭിക്കുന്നത്.
Swagatham Kane Mama! #OrangeArmy #OrangeOrNothing pic.twitter.com/tVCDKX85Ds
â SunRisers Hyderabad (@SunRisers) September 5, 2021
വിമാനത്താവളത്തിലേയും ഹോട്ടല് മുറിയിലേതടക്കമുള്ള ചില ചിത്രങ്ങള് ഡിവില്ല്യേഴ്സ് ഇന്സ്റ്റഗ്രാമില് പങ്കിട്ടിട്ടുണ്ട്. വില്ല്യംസന്റെ ചിത്രം സണ്റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര് പേജില് പങ്കിട്ടു. സ്വാഗതം കെയ്ന് മാമ എന്ന കുറിപ്പോടെയാണ് ടീം ചിത്രം പങ്കിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

