
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

മുംബൈ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറില്‍ 6 വിക്കറ്റിന് 158 റണ്‍സെടുത്തു. 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ലക്നൗ മുന്‍നിരയെ തകര്‍ത്തത്.
വരുണ്‍ ആരോണ്‍ 2 വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന് ഒരു വിക്കറ്റ് വീഴ്ത്തി.ലക്നൗവിനായി ആയുഷ് ബാദോനി , ദീപക് ഹൂഡ എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ആദ്യ ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ മുഹമ്മദ് ഷമി മടക്കി. പിന്നാലെ ക്വിന്റെന്‍ ഡി കോക്ക് 7, മനീഷ് പാണ്ഡെ 6 എന്നിവരെ ഷമി ക്ലീന്‍ബോള്‍ഡ് ചെയ്തപ്പോള്‍ വമ്പന്‍ അടിക്കാരന് എവിന്‍ ലൂയിസിനെ 10 വരുണ്‍ ആരോണിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ഉജ്വല ക്യാച്ചിലൂടെ മടക്കി.
29 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ ലക്നൗവിനെ ദീപക് ഹൂഡ 55, ആയുഷ് ബാദോനി 54എന്നിവര്‍ ചേര്‍ന്നാണു കരകയറ്റിയത്. ഹൂഡയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ റാഷിദ് ഖാനാണ് ഒടുവില്‍ കൂട്ടുകെട്ടു പൊളിച്ചത്.വരുണ്‍ ആരോണ്‍ എറിഞ്ഞ അവസാന ഓവറിലാണ് ബാദോനി പുറത്തായത്. ക്രുനാല്‍ പാണ്ഡ്യയും 21 റണ്‍സ് നേടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


