ചെന്നൈയെ 13 റൺസിന് കീഴടക്കി ബാംഗ്ലൂർ, പ്ലേ ഓഫ് പ്രതീക്ഷകളോടെ നാലാം സ്ഥാനത്ത്
ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു
പൂനെ; ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. എന്നാൽ ഏഴാം തോൽവിയോടെ ചെന്നൈയുടെ പ്രതീക്ഷകൾ മങ്ങി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 173-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 173-8.
174 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ തുടക്കം മികച്ചതായിരുന്നു. റുതുരാജ് ഗെയ്ക്‌വാദും ഡെവണ്‍ കോണ്‍വെയും ചേര്‍ന്ന് 6.4 ഓവറില്‍ 54 റണ്‍സ് നേടി. 23 പന്തില്‍ 28 റൺസ് നേടിയ ഗെയ്ക്‌വാദിനെ ഷഹബാസ് അഹമ്മദ് മടക്കിയതോടെ ചെന്നൈയുടെ തകർച്ച ആരംഭിച്ചു. റോബിന്‍ ഉത്തപ്പയും(1) അംബാട്ടി റായുഡുവും(10) മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. മൊയീന്‍ അലിയുമായി ചേർന്ന് ഡെവോണ്‍ കോണ്‍വെ മികച്ച മുന്നേറ്റം നടത്തിനോക്കിയെങ്കിലും 37 പന്തില്‍ 56 റൺസിൽ നിൽക്കെ ഹസരങ്കയുടെ ബോളിൽ മടങ്ങുകയായിരുന്നു.
പിന്നാലെ മൊയീന്‍ അലിയെയും(34), രവീന്ദ്ര ജഡേജയെയും(3) ഹര്‍ഷാല്‍ പട്ടേല്‍ പവലിയൻ കയറ്റി. അവസാന പ്രതീക്ഷയായ ധോണി(2) പതിനെട്ടാം ഓവറില്‍ ഹേസല്‍വുഡിനെ സിക്സടിക്കാന്‍ ശ്രമിച്ച് ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷ അസ്തമിച്ചു. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ രണ്ട് സിക്സ് പറത്തിയ ഡ്വയിന്‍ പ്രിട്ടോറിയസ്(8 പന്തില്‍ 13*) ചെന്നൈയുടെ തോല്‍വിഭാരം കുറച്ചു.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ നാലോവറില്‍ 22 റണ്‍സിന് രണ്ടും ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാല്‍ ലോമറോറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി (38) വിരാട് കോലി(30) എന്നിവരും ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



