
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഗുവഹാത്തി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ രാജസ്ഥാന് നാല്
വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു.
വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് നല്‍കിയത്. ഡല്‍ഹി പേസര്‍മാരെ ആക്രമിച്ച് കളിച്ച ഇരുവരും ആദ്യ നാലോവറില്‍ തന്നെ ടീം സ്കോര്‍ 50 കടത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ 68 റണ്‍സാണ് ബട്ലറും ജയ്സ്വാളും ചേര്‍ന്ന് അടിച്ചെടുത്തത്. പിന്നാലെ ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. ഈ സീസണിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. 25 പന്തില്‍ നിന്നായിരുന്നു അര്‍ധ സെഞ്ചുറിനേട്ടം.
ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ ജയ്സ്വാള്‍ പുറത്തായി. 31 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പടെ 60 റണ്‍സെടുത്താണ് ജയ്സ്വാള്‍ മടങ്ങിയത്. പിന്നീടെത്തിയ രാജസ്ഥാന് നായകന് സഞ്ജു സാംസണ് നിരാശപ്പെടുത്തി. അക്കൗണ്ട് തുറക്കുംമുന്‍പ് സഞ്ജുവിനെ കുല്‍ദീപ് യാദവ് ആന്റിച്ച് നോര്ക്യെയുടെ കൈയ്യിലെത്തിച്ചു. ഇതോടെ രാജസ്ഥാന് പതറി. പിന്നാലെ ബട്ലര്ക്ക് കൂട്ടായി റിയാന്‍ പരാഗ് ക്രീസിലെത്തി. പരാഗിനെ സാക്ഷിയാക്കി ബട്ലര് അര്‍ധസെഞ്ചുറി നേടി.
11 പന്തില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമെടുത്ത പരാഗിനെ റോവ്മാന്‍ പവല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ ഹെറ്റ്മിയർ തന്റെ പതിവ് ശൈലിയില്‍ അടിച്ചുകളിച്ചതോടെ ബ്ടലറും കത്തിക്കയറി. 51 പന്തില്‍ 71 റണ്‍സ് എടുത്ത് ബട്ലര് ഫുറത്തായി. ഹെറ്റ്മിയര്‍ 21 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടി. കുല്‍ദീപ് യാദവും റോവ് മാന്‍ പവലും ഓരോ വിക്കറ്റ് വീതം നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


