രണ്ട് കോടി പട്ടികയില്‍ ഹെഡ്ഡ്, കമ്മിന്‍സ്, സ്റ്റാര്‍ക്ക്... ഐപിഎല്‍ ലേലത്തിന് 333 താരങ്ങള്‍

214 ഇന്ത്യന്‍ താരങ്ങള്‍, 119 വിദേശ താരങ്ങള്‍, രണ്ട് അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. 215 താങ്ങള്‍ അണ്‍ കേപ്പ്ഡ്. 116 താരങ്ങള്‍ കേപ്പ്ഡ്

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:50 pm IST
Edited by :migrator

ദുബൈ: ഈ മാസം 19നു നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 333 താരങ്ങള്‍. 1166 താരങ്ങളില്‍ നിന്നാണ് 333 ആയി പട്ടിക ചുരുക്കിയത്. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ സാധിക്കുക. 

214 ഇന്ത്യന്‍ താരങ്ങള്‍, 119 വിദേശ താരങ്ങള്‍, രണ്ട് അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. 215 താങ്ങള്‍ അണ്‍ കേപ്പ്ഡ്. 116 താരങ്ങള്‍ കേപ്പ്ഡ്. 

262.95 രൂപയാണ് പത്ത് ടീമുകളുമായി ചെലവിടുന്നത്. ഗുജറാത്തിന്റെ കൈവശമാണ് ഏറ്റവും കൂടുതല്‍ തുക. 38.15 കോടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പോക്കറ്റിലാണ് ഏറ്റവും കുറവ് തുക. 13.15 കോടിയാണ് അവരുടെ പക്കല്‍. 

23 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയയായ രണ്ട് കോടി രൂപ പട്ടികയിലുള്ളത്. 20 വിദേശ താരങ്ങളും മൂന്ന് ഇന്ത്യന്‍ താരങ്ങളും. ഒന്നര കോടി, ഒരു കോടി ടാഗില്‍ 13 വീതം താരങ്ങള്‍. 11 താരങ്ങളുടെ അടിസ്ഥാന വില 75 ലക്ഷമാണ്. 

രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍

ഹാരി ബ്രൂക്- ഇംഗ്ലണ്ട്
ട്രാവിസ് ഹെഡ്ഡ്- ഓസ്‌ട്രേലിയ
റിലി റൂസോ- ദക്ഷിണാഫ്രിക്ക
സ്റ്റീവ് സ്മിത്ത്- ഓസ്‌ട്രേലിയ
ജെറാര്‍ഡ് കോറ്റ്‌സി- ദക്ഷിണാഫ്രിക്ക
പാറ്റ് കമ്മിന്‍സ്- ഓസ്‌ട്രേലിയ
ക്രിസ് വോക്‌സ്- ഇംഗ്ലണ്ട്
ജോഷ് ഇംഗ്ലിസ്- ഓസ്‌ട്രേലിയ
ലോക്കി ഫെര്‍ഗൂസന്‍- ന്യൂസിലന്‍ഡ്
ജോഷ് ഹെയ്‌സല്‍വുഡ്- ഓസ്‌ട്രേലിയ
മിച്ചല്‍ സ്റ്റാര്‍ക്ക്- ഓസ്‌ട്രേലിയ
മുജീബ് യുആര്‍ റഹ്മാന്‍- അഫ്ഗാനിസ്ഥാന്‍
ജാമി ഓവര്‍ടന്‍- ഇംഗ്ലണ്ട്
ഡേവിഡ് വില്ലി- ഇംഗ്ലണ്ട്
ബെന്‍ ഡുക്കറ്റ്- ഇംഗ്ലണ്ട്
മുസ്തഫിസുര്‍ റഹ്മാന്‍- ബംഗ്ലാദേശ്
ആദില്‍ റഷീദ്- ഇംഗ്ലണ്ട്
റസ്സി വാന്‍ ഡെര്‍ ഡുസന്‍- ദക്ഷിണാഫ്രിക്ക
ജെയിംസ് വിന്‍സ്- ഇംഗ്ലണ്ട്
സീന്‍ അബ്ബോട്ട്- ഓസ്‌ട്രേലിയ

രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍

ഹര്‍ഷല്‍ പട്ടേല്‍
ശാര്‍ദുല്‍ ഠാക്കൂര്‍
ഉമേഷ് യാദവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now