
ടൈറ്റന്‍സിനെ എറിഞ്ഞിട്ട് ഡല്‍ഹി; 89 റണ്‍സിന് ഓള് ഔട്ട്, ഗുജറാത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ചേര്‍ന്നാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് എറിഞ്ഞിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎല്‍ ചരിത്രത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. ഈ സീസണില്‍ ഒരു ടീം നേടുന്ന കുറഞ്ഞ സ്കോറും ഇതാണ്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റണ്‍സെടുത്ത് റാഷിദ് ഖാന് ടോപ് സ്കോററായി. 12 റണ്‍സെടുത്ത സായ് സുദര്‍ശനും 10 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും മാത്രമാണ് റാഷിദിനെ കൂടാതെ രണ്ടക്കം കടന്നവര്‍.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ചേര്‍ന്നാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്. ഖലീല്‍ അഹമ്മദും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (10 പന്തില്‍ രണ്ട്), ഡേവിഡ് മില്ലര്‍ (ആറു പന്തില്‍ രണ്ട്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ആറു പന്തില്‍ എട്ട്), അഭിനവ് മനോഹര്‍ (14 പന്തില്‍ എട്ട്), ഷാരൂഖ് ഖാന് (0), മോഹിത് ശര്‍മ (14 പന്തില്‍ രണ്ട്), നൂര്‍ അഹമ്മദ് (ഏഴു പന്തില്‍ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്പെന്‍സര്‍ ജോണ്സന് ഒറു റണ്ണുമായി പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


ലങ്കന്‍ ബൗളിങിനെ അടിച്ചു പറത്തി, സ്വര്‍ണത്തിലേക്ക് റെക്കോര്‍ഡ് സ്കോര്‍ ഉയര്‍ത്തി ഇന്ത്യ!

റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് ആവേശപ്പോര്
