
തകർപ്പൻ തുടക്കം, പിന്നീട് മായങ്കിന്റെ വേഗതയ്ക്ക് മുന്നിൽ അടിപതറി; പഞ്ചാബിന് 21 റൺസ് തോൽവി
പഞ്ചാബിന് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രം

ലഖ്നൗ: ഐപിഎല്‍ ആവേശ പോരിൽ അവസാനം പഞ്ചാബ് കിങ്‌സിനെ മുട്ടുകുത്തിച്ച് ലഖ്നൗ സൂപ്പർ ജയന്റ്‌സ്. ലഖ്നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബ് തുടക്കത്തിൽ തകർത്തടിച്ചെങ്കിലും ഒടുവിൽ 21 റൺസിന് തോറ്റു മടങ്ങേണ്ടിവന്നു.
11.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സെടുത്ത പഞ്ചാബിന് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രം. 27 റൺസിന് വഴങ്ങി പഞ്ചാബിന്റെ മൂന്ന് വിക്കറ്റെടുത്ത പേസർ മായങ്ക് യാദവാണ് കളിയുടെ ഗതിമാറ്റിമറിച്ചത്. രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി മുഹ്‌സിന്‍ ഖാനും തിളങ്ങി.
50 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 7 ഫോറുമടക്കം 70 റണ്‍സെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. തകർപ്പൻ തുടക്കമായിരുന്ന പഞ്ചാബിന്റെത്. ഓപ്പണര്‍മാരായ ധവാനും ജോണി ബെയര്‍സ്‌റ്റോയും ആദ്യ 70 പന്തിൽ നിന്നും 102 റൺസ് ആണ് അടിച്ചെടുത്തത്. 29 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 42 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മടക്കി അതിവേഗക്കാരന്‍ മായങ്ക് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഇറങ്ങിയ പ്രഭ്‌സിമ്രാൻ സിങ്ങും ടീമിന്റെ റൺ റേറ്റ് ഉയർത്തി.
വെറും ഏഴു പന്തില്‍ നിന്ന് 19 റണ്‍സെടുത്ത പ്രഭ്‌സിമ്രാനും പക്ഷേ മായങ്ക് യാദവിന്റെ അതിവേഗം പാത്തു വന്ന പന്തിന് മുന്നിൽ പതറി. ജിതേഷ് ശര്‍മയും ആറ് റൺസെടുത്ത് ഇതേ രീതിയില്‍ മായങ്കിനു മുന്നില്‍ വഴങ്ങി. പിന്നാലെ 17-ാം ഓവറിലെ രണ്ടാം പന്തില്‍ ധവാനെയും തൊട്ടടുത്ത പന്തില്‍ സാം കറനെയും (0) മുഹ്‌സിന്‍ ഖാന്‍ മടക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
19-ാം ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത ക്രുണാല്‍ പാണ്ഡ്യയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 41 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. ലിയാം ലിവിങ്‌സ്റ്റണ്‍ 17 പന്തില്‍ നിന്ന് 28 റണ്‍സുമായി പുറത്താകാതെ നിന്നു.
WHAT TO READ NEXT

ഡി കോക്ക് തുടങ്ങി, പൂരാന്‍ പൂരിപ്പിച്ചു, ക്രുണാലിന്റെ കാമിയോ!
ക്വിന്റന്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയും പൂരാന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങുമാണ് ലഖ്‌നൗവിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 38 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം ക്വിന്റന്‍ ഡി കോക്ക് 54 റണ്‍സെടുത്തു. പൂരാന്‍ 21 പന്തില്‍ മൂന്ന് വിതം സിക്‌സും ഫോറും സഹിതം 42 റണ്‍സും ക്രുണാല്‍ 22 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സെടുത്തു പുറത്താകാതെ നിന്നും ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



