അടി ഉറപ്പ്! 'തല'യുടെ കൂറ്റന്‍ സിക്‌സുകള്‍ (വീഡിയോ)

'വിന്‍റേജ് ധോനി'യുടെ 17ാം ഐപിഎല്‍

ധോനിട്വിറ്റര്‍
Last Updated :16 March 2024, 4:57 pm IST
Edited by :renjith.k

ചെന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങിക്കഴിഞ്ഞു. ടീമുകളുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഒരു പക്ഷേ അവസാന ഐപിഎല്‍ പോരാട്ടത്തിനായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനി ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ തലയാണ് ആരാധകരുടെ ശ്രദ്ധാ കേന്ദ്രം.

ഇപ്പോള്‍ വെറ്ററന്‍ ഇതിഹാസത്തിന്റെ സിക്‌സുകളാണ് വൈറലായി മാറുന്നത്. പരിശീലനത്തിനിടെ ധോനി പറത്തിയ രണ്ട് സിക്സുകളാണ് ആരാധകര്‍ ഏറ്റെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രായം 42 ആയെങ്കിലും താരത്തിന്റെ സിക്‌സ് നേടാനുള്ള മികവിനു ഇപ്പോഴും കുറവു വന്നിട്ടില്ലെന്നു തെളിയിക്കുന്ന ഷേട്ടായിരുന്നു പരിശീലനത്തിനിടെ കണ്ടത്. വിന്റേജ് ധോനിയുടെ 17ാം ഐപിഎല്‍ സീസണാണ് വരാനിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ഈ മാസം 22നാണ് പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now