
തകര്‍ത്തടിച്ച് ഗില്‍, പഞ്ചാബ് കിങ്സിന് 200 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ട്പ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം മികച്ചതല്ലായിരുന്നു

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 200 റണ്‍സ് വിജയലക്ഷ്യം. ടൈറ്റന്‍സ് നിരയില്‍ 48 പന്തില്‍ 89 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ടോപ് സ്കോര്‍. ആറ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 199 റണ്‍സ് സ്കോര്‍ ചെയ്തത്. 19 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ സായ് സുദര്‍ശനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം മികച്ചതല്ലായിരുന്നു. സ്കോര്‍ 29 ല്‍ നില്‍ക്കെ വൃദ്ധിമാന്‍ സാഹ(13 പന്തില്‍ 11)ന്റെ വിക്കറ്റാണ് ടൈറ്റന്‍സിന് ആദ്യം നഷ്ടമായത്. പിന്നീട് സ്കോര്‍ 69 ല്‍ നില്‍ക്കെ 22 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ കെയ്ന്‍ വില്ലല്‍സണും പുറത്തായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

എടുക്കാൻ മടിച്ച 2 ഡിആർഎസുകൾ! ഗതി നിർണയിച്ച പന്തിന്റെ അബദ്ധങ്ങൾ
പിന്നീട് 122 ന് മൂന്ന്, 164 ന് നാല് എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്ശന്, 10 പന്തില്‍ 8 റണ്‍സ് നേടിയ വിജയ് ശങ്കര്‍ എന്നിവരാണ് പുറത്തായത്. എന്നാല്‍ മറുവശത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ഗില്ലിനൊപ്പം രാഹുല്‍ തെവാത്തിയയും തകര്‍ത്തടിച്ചതോടെ ടൈറ്റന്‍സ് മികച്ച സ്കോറിലേക്കെത്തുകയായിരുന്നു. 8 പന്തില്‍ 23 റണ്‍സാണ് പുറത്തകാതെ തെവാത്തിയ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു



