
മിച്ചല്‍ മാര്‍ഷിനു പകരം ഗുല്ബദിന് നയിബ് ഡല്‍ഹിയില്‍
കരിയറില്‍ ആദ്യമായാണ് അഫ്ഗാന് താരം ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്

ന്യൂഡല്‍ഹി: പരിക്കേറ്റ് പുറത്തായ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അഫ്ഗാനിസ്ഥാന് ഓള് റൗണ്ടര്‍ ഗുല്ബദിന് നയിബാണ് പകരക്കാരന്.
കരിയറില്‍ ആദ്യമായാണ് താരം ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് അഫ്ഗാന് താരം ടീമിന്റെ ഭാഗമാകുന്നത്.
കാലിനേറ്റ പരിക്കാണ് മാര്‍ഷിന്റെ പുറത്താകലിനു കാരണം. താരം സീസണില്‍ അമ്പേ പരാജയമായി മാറിയിരുന്നു. അതിനിടെയാണ് പരിക്ക്. ബാറ്റിങിലും ബൗളിങിലും ടീമിനായി ഒരു സംഭാവനയും ചെയ്യാതെയാണ് ടൂര്‍ണമെന്റ് പാതി പിന്നിട്ടപ്പോള്‍ മാര്‍ഷ് മടങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
82 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും അഫ്ഗാനായി കളിച്ച താരമാണ് ഗുല്ബദിന്. താരത്തിന്റെ ഓള് റൗണ്ട് മികവ് ടീമിനു കരുത്താകുമെന്ന പ്രതീക്ഷയാണ് ഡല്‍ഹിക്ക്.
ഏകദിനത്തില്‍ 1231 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍. 82 ഉയര്‍ന്ന സ്കോര്‍. ടി20യില്‍ 807 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍. ഉയര്‍ന്ന സ്കോര്‍ 58. ഏകദിനത്തില്‍ 73 വിക്കറ്റുകള്‍. മികച്ച പ്രകടനം 43 റണ്‍സിന് ആറ് വിക്കറ്റുകള്‍. ടി20യില്‍ 26 വിക്കറ്റുകള്‍. 28 റണ്‍സിനു മൂന്ന് വിക്കറ്റുകള്‍ മികച്ച പ്രകടനം.
WHAT TO READ NEXT

'താങ്ക്യു ആശാൻ!'- വുകോമനോവിച് ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



