334 സിസി, ഡ്യുവല്‍ ചാനല്‍ എബിഎസ്; ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ വിപണിയില്‍

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

Jawa 42 Bobber
Jawa 42 Bobber
Edited by :Dhanoj AM
Last Updated :7 സെപ്റ്റംബർ 2026, 5:46 pm IST

ന്യൂഡല്‍ഹി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 2.09 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില (ഡല്‍ഹി എക്‌സ്‌ഷോറൂം).

സ്റ്റാന്‍ഡേര്‍ഡ് 42 ബോബറിന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ഈ പുതിയ എഡിഷനിലും ഉള്ളത്. താഴ്ന്ന സിംഗിള്‍ സീറ്റ്, റൗണ്ട് ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാന്‍ഡില്‍ബാര്‍ എന്‍ഡ് മിററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

29.5 ബിഎച്ച്പി കരുത്തും ( 7500 ആര്‍പിഎം) 30 എന്‍എം ടോര്‍ക്കും (5500 ആര്‍പിഎം) ഉല്‍പ്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍- സിലിണ്ടര്‍ എന്‍ജിനാണ് ജാവ 42 ബോബറിന് കരുത്തുപകരുന്നത്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ പിന്തുണയോടെയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മിസ്റ്റിക് കോപ്പര്‍, ജാസ്പര്‍ റെഡ്, സില്‍വര്‍ നൈറ്റ്, ഷാഡോ ബ്ലാക്ക്, ബ്ലാക്ക് മിററര്‍ എന്നി അഞ്ചു നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാണ്.

News Now

Summary

Jawa 42 Bobber All Stars Edition launched at Rs 2.09 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates