ഈ സീസണ്‍ മുതല്‍ ഐപിഎല്‍ മത്സര ക്രമത്തില്‍ ശ്രദ്ധേയ മാറ്റം

IPL 2024 league stage
ധോനിയും രോഹിതുംSource by : പിടിഐ
Last Updated :15 April 2024, 2:47 pm IST

News Now

മുംബൈ: ഐപിഎല്ലിൽ ലീ​ഗ് ഘട്ടത്തിലെ ഏക എൽ ക്ലാസിക്കോ ഇന്നലെ അരങ്ങേറി. ഐപിഎല്ലിൽ ഇത്തവണ പത്ത് ടീമുകളെ രണ്ട് ​ഗ്രൂപ്പുകളാക്കി ഓരോ ​ഗ്രൂപ്പിലും അഞ്ച് വീതം ടീമുകളാണുള്ളത്. ​ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾ ഒരു തവണ മാത്രമേ ഏറ്റുമുട്ടുന്നുള്ളു. മറ്റ് ടീമുകളുമായി ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങളാണ് കളിക്കുന്നത്.

മുംബൈ, ചെന്നൈ ടീമുകൾ വ്യത്യസ്ത ​ഗ്രൂപ്പിലായതോടെയാണ് ഇവർ തമ്മിൽ ഒറ്റ തവണ മാത്രം ​ഗ്രൂപ്പ് ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. രണ്ട് ​ഗ്രൂപ്പുകളിലെയും ടീമുകൾ അതത് ​ഗ്രൂപ്പിൽ എട്ട് മത്സരങ്ങളാണ് പുതിയ ഷെഡ്യൂൾ അനുസരിച്ച് കളിക്കുന്നത്. നാല് ഹോം മത്സരങ്ങളും നാല് എവേ പോരാട്ടങ്ങളും. എതിർ ​ഗ്രൂപ്പിലെ ഓരോ ടീമുകൾക്കെതിരെ നാല് പോരാട്ടങ്ങളാണ് ഒരു ടീമിനു കളിക്കേണ്ടത്. എതിർ ​ഗ്രൂപ്പിലെ ഒരു ടീമുമായി ഹോം, എവേ പോരാട്ടവും ടീം കളിക്കും. മൊത്തം 14 മത്സരങ്ങളാണ് ഇത്തരത്തിൽ ഒരു ടീം കളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉദാഹരണം- ചെന്നൈ ടീം ​ഗ്രൂപ്പിലെ മറ്റ് ടീമുകളായ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു, പഞ്ചാബ് കിങ്സ്, ​ഗുജറാത്ത് ടൈറ്റൻസ് ടീമുകളുമായി ​ഹോം, എവേ പോരാട്ടങ്ങൾ കളിക്കും. എതിർ ​ഗ്രൂപ്പിൽ നിന്നുള്ള മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽ​ഹി ക്യാപിറ്റൽസ് ടീമുകളുമായി ഓരോ മത്സരവും ചെന്നൈ കളിക്കും. മൊത്തം 12 പോരാട്ടങ്ങൾ. എതിർ ​ഗ്രൂപ്പിൽ തന്നെയുള്ള ലഖ്നൗ സൂപ്പർ ജയന്റ്സുമായി ടീം രണ്ട് മത്സരങ്ങളും കളിക്കുന്നതോടെ ടീമിന്റെ 14 ​ഗ്രൂപ്പ് മത്സരങ്ങളും പൂർത്തിയാകും. സമാന രീതിയാണ് മറ്റു ടീമുകൾക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates