സഞ്ജു സാംസണ്‍ തിരിച്ചെത്തി; പഞ്ചാബിന് ബാറ്റിങ്, മിച്ചല്‍ ഓവന്‍സിന് അരങ്ങേറ്റം

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- പഞ്ചാബ് കിങ്‌സ് നേര്‍ക്കുനേര്‍

IPL 2025- Sanju Samson returns- Punjab opt to bat
സഞ്ജു സാംസണും ശ്രേയസ് അയ്യരുംSource by : എക്സ്
Last Updated :18 May 2025, 3:47 pm IST

ജയ്പുര്‍: ഇടവേളയ്ക്കു ശേഷം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്ത് തിരിച്ചെത്തി. പരിക്കേറ്റ് സീസണില്‍ നിര്‍ണായക മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടമായിരുന്നു.

പഞ്ചാബ് കിങ്‌സിനെതിരായ ഇന്നത്തെ ആദ്യ പോരാട്ടത്തിലാണ് സഞ്ജു ടീമിനെ നയിക്കുന്നത്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുത്തു.

രാജസ്ഥാന്‍ നിലവില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് അവര്‍ കൂടുതല്‍ അടുക്കും.

ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ഓവന്‍സ് പഞ്ചാബിനായി ഇന്ന് അരങ്ങേറ്റം കുറിച്ചു. ഈ സീസണില്‍ താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും കളിച്ചിരുന്നു. പെഷവാര്‍ സാല്‍മിയില്‍ നിന്നാണ് താരം പഞ്ചാബ് കിങ്‌സിലെത്തുന്നത്. പരിക്കേറ്റ് പുറത്തായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പകരക്കാരനായാണ് താരം എത്തിയത്.

News Now