
News Now
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിലുള്ള ബന്ധം; 400 വർഷം പഴക്കമുള്ള കുടുംബകഥ
സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല് താഴെ

അഹമ്മദാബാദ്: ഓസ്ട്രേലിയന് ഇതിഹാസവും മുന് ഓപ്പണറുമായ മാത്യു ഹെയ്ഡന് ഐപിഎല് ടീം ഗുജറാത്ത് ടൈറ്റന്സിന്റെ ബാറ്റിങ് കോച്ച്. ഈ മാസം അവസാനം പുതിയ സീസണ് തുടങ്ങാനിരിക്കെയാണ് ഹെയ്ഡന് ഗുജറാത്ത് ഡഗൗട്ടിലേക്ക് വരുന്നത്. ആശിഷ് നെഹ്റയാണ് ഗുജറാത്തിന്റെ മുഖ്യ പരിശീലകന്.
കഴിഞ്ഞ സീസണില് മൂന്നാം സ്ഥാനത്താണ് മുന് ചാംപ്യന്മാര് സീസണ് അവസാനിപ്പിച്ചത്. ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്ത് രണ്ടാം കിരീടം സ്വന്തമാക്കുകയാണ് ടീം ലക്ഷ്യം വയ്ക്കുന്നത്. ക്യാപ്റ്റന് ശുഭ്മാന് ഗില് ഉള്പ്പെടുന്ന ബാറ്റിങ് നിര കരുത്തുറ്റതാണ്. ഹെയ്ഡന്റെ വരവ് ബാറ്റിങ് നിരയ്ക്ക് കൂടുതല് കൃത്യത വരാന് ഉതകുമെന്ന പ്രതീക്ഷയാണ് ടീമിന്.
ഇതിഹാസ താരത്തിന്റെ പരിചയ സമ്പത്തും മെന്റര്ഷിപ്പും ടീമിന്റെ ബാറ്റിങ് കാഴ്ചപ്പാടില് സമൂലമായ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി ജിടി ടീം ഡയറക്ടര് വിക്രം സോളങ്കി വ്യക്തമാക്കി. പുതിയ താരങ്ങള്ക്ക് തന്ത്രമോതി വളര്ത്താനും അദ്ദേഹത്തിനു സവിശേഷമായ കഴിവുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഓസ്ട്രേലിയക്കായി 273 മത്സരങ്ങള് കളിച്ച ഹെയ്ഡന് മൂന്ന് ഫോര്മാറ്റിലുമായി 15,000ത്തിനു മുകളില് റണ്സ് നേടിയിട്ടുണ്ട്. ഐപിഎല്ലില് ചെന്നൈ സൂപ്പര് കിങ്സിനായും ഹെയ്ഡന് കളിച്ചിട്ടുണ്ട്. സിഎസ്കെയ്ക്കായി 32 കളികള് കളിച്ചു. 1,107 റണ്സും നേടിയിട്ടുണ്ട്.
2009ല് അദ്ദേഹത്തിനായിരുന്നു ഐപിഎല്ലില് കൂടുതല് റണ്സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്. 2010ലെ സീസണില് ഹെയ്ഡന് ഇറക്കിയ കുഞ്ഞു ബാറ്റായ മങ്കൂസും തരംഗം തീര്ത്തിരുന്നു. മങ്കൂസ് ബാറ്റുമായി കളിക്കാനിറങ്ങി ഡല്ഹി ടീമിനെതിരെ ഹെയ്ഡന് 43 പന്തില് 93 അടിച്ചും ശ്രദ്ധേയനായി. 2010ല് ചെന്നൈ കന്നി ഐപിഎല് കിരീടം നേടുമ്പോള് ഹെയ്ഡന് നിര്ണായക റോളിലുണ്ടായിരുന്നു.
Summary
Gujarat Titans have brought in Australia great Matthew Hayden as batting coach ahead of IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





