
ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ)
കോഹ്ലി 12 പന്തില്‍ 29 റണ്‍സ്

ബംഗളൂരു: ഐപിഎല്‍ പോരാട്ടത്തിനുള്ള തയ്യാറടുപ്പിലാണ് ടീമുകള്‍. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. പരിശീലനത്തിന്റെ ഭാഗമായുള്ള സന്നാഹ പോരാട്ടത്തില്‍ മിന്നും സ്കോറുകളടിച്ച് ആര്‍സിബി ബാറ്റിങ് നിര.
പുതിയതായി ടീമിലെത്തിയ വെങ്കടേഷ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമും (ടീം വെങ്കി), ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമും (ടീം ക്രുണാല്‍) തമ്മിലാണ് പരിശീലന മത്സരം അരങ്ങേറിയത്. വെങ്കി ടീമിനായി ജിതേഷ് ശര്‍മയാണ് ടോപ് സ്കോററായത്. താരം വെറും 37 പന്തില്‍ അടിച്ചത് 81 റണ്‍സ്.
വെങ്കി ടീമിലാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി കളിച്ചത്. താരം 12 പന്തില്‍ 29 റണ്‍സടിച്ചു. ഇരുവര്‍ക്കും പുറമെ ടിം ഡേവിഡ് 14 പന്തില്‍ 36 റണ്‍സ്, വെങ്കടേഷ് അയ്യര്‍ 16 പന്തില്‍ 36 എന്നിവരും തിളങ്ങി. ഇവരുടെ ബലത്തില്‍ വെങ്കി ടീം 234 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ടീം ക്രുണാലിനു മുന്നില്‍ വച്ചത്.
അവരുടെ മറുപടിയും അതിവേഗം തന്നെ ആയിരുന്നു. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 33 പന്തില്‍ 63 റണ്‍സടിച്ചു. ക്രുണാല്‍ പാണ്ഡ്യ 33 പന്തില്‍ 58 റണ്‍സടിച്ചു. ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് ക്രുണാല്‍ ടീമിന്റെ ടോപ് സ്കോററായി. താരം 25 പന്തില്‍ 74 റണ്‍സടിച്ചു. ടീം മത്സരം ചെയ്സ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. ഇവരുടെ കരുത്തില്‍ ക്രുണാല്‍ ടീം 235 അടിച്ചാണ് വിജയം സ്വന്തമാക്കിയത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Jitesh Sharma, Royal Challengers Bengaluru: With the start of the IPL 2026 just days away, preparations are in full swing for all the teams
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




