
നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്
റിയാന്‍ റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍

ചെന്നൈ: ഐപിഎൽ സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മികച്ച സ്കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.
മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് നിര ഒരിക്കൽ കൂടി മികച്ച സ്കോറുയർത്തുന്നതിൽ പരാജയപ്പെട്ടു. മികച്ച ബൗളിങുമായി ചെന്നൈ കളം വാണ് മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞതോടെ അവർ തകരുന്ന കാഴ്ചയായിരുന്നു.
മൂന്നാമനായി ക്രീസിലെത്തി അർധ സെഞ്ച്വറി നേടിയ നമാന്‍ ധിറിന്റെ ബാറ്റിങാണ് മുംബൈ സ്കോറിനു മാന്യത പകര്‍ന്നത്. താരം 3 സിക്സും 4 ഫോറും സഹിതം 57 റണ്‍സെടുത്തു.
റിയാന്‍ റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. റിക്കല്‍ടന്‍ 24 പന്കില്‍ 5 സിക്സുകള്‍ സഹിതം 37 റണ്‍സ് വാരി മടങ്ങി.
സൂര്യകുമാര്‍ യാദവ് 12 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 21 റണ്‍സടിച്ചു. ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.
ചെന്നൈ നിരയില്‍ അന്‍ഷുല്‍ കാംബോജ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് 2 വിക്കറ്റെടുത്തു, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്ടന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
IPL 2026 encounter between chennai super kings and mumbai indians
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




