
തോല്‍ക്കാത്ത ഒരേയൊരു ടീം! ലഖ്നൗവിനെ തകർത്തെറിഞ്ഞ് പഞ്ചാബ് കിങ്സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 54 റണ്‍സിന് തകര്‍ത്തു

ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് വിജയക്കുതിപ്പ് തുടരുന്നു. ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയാണ് അവര്‍ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ഉയര്‍ത്തി. ലഖ്നൗവിന്റെ പോരാട്ടം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിച്ചു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്നൗവിനായി മിച്ചല്‍ മാര്‍ഷ് (40), ആയുഷ് ബദോനി (35), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (43), എയ്ഡന്‍ മാര്‍ക്രം (42), മുകുള്‍ ചൗധരി (പുറത്താകാതെ 21) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായി.
പഞ്ചാബിനായി മാര്‍ക്കോ യാന്സന് രണ്ട് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ലഖ്നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ പഞ്ചാബ് ലഖ്നൗ ബൗളിങിനെ പഞ്ഞിക്കിട്ടു. പഞ്ചാബ് താരങ്ങളെല്ലാം ചേര്‍ന്ന് അടിച്ചത് 21 സിക്സുകള്‍.
WHAT TO READ NEXT

അനായാസം പ്രോട്ടീസ് വനിതകള്‍; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഓപ്പണര്‍ പ്രഭ്സിമ്രാന് സിങിനെ തുടക്കത്തില്‍ തന്നെ പഞ്ചാബിനു നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒന്നിച്ച യുവ താരങ്ങളായ പ്രിയാംശ് ആര്യ- കൂപ്പര്‍ കോണോലി സഖ്യം അതിവേഗം സ്കോര്‍ ഉയര്‍ത്തി. ഇരു താരങ്ങളും സെഞ്ച്വറിക്കരികെയാണ് വീണത്. വെറും 13.5 ഓവറില്‍ ഇരുവരും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 182 റണ്‍സ്.
പ്രിയാംശ് 37 പന്തില്‍ 9 സിക്സും 4 ഫോറും സഹിതം 93 റണ്‍സ് വാരി. കോണോലി 46 പന്തില്‍ 7 സിക്സും സഹിതം 87 റണ്‍സ് അടിച്ചെടുത്തു.
പിന്നീടെത്തിയവരും മികച്ച സംഭവാന നല്‍കിയതോടെയാണ് പഞ്ചാബ് കുതിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ് 2 വീതം സിക്സും ഫോറും സഹിതം 16 പന്തില്‍ 29 റണ്‍സടിച്ചു. നേഹല്‍ വധേര ഓരോ സിക്സും ഫോറും സഹിതം 7 പന്തില്‍ 13 റണ്‍സെടുത്തു. ശശാങ്ക് സിങ് 6 പന്തില്‍ 2 സിക്സും ഒരു ഫോറും സഹിതം 17 റണ്‍സും വാരി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 5 റണ്‍സുമായി മടങ്ങി.
ലഖ്നൗ നിരയില്‍ പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
WHAT TO READ NEXT

റിങ്കു സിങ് 'മാജിക്ക്'... അങ്ങനെ കൊല്‍ക്കത്ത ജയിച്ചു!
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?

Summary
Punjab Kings beat Lucknow Super Giants by 54 runs in Mullanpur and continued their unbeaten run in IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


