
സെന്‍സേഷണല്‍ രജത് പടിദാര്‍! 'കത്തിക്കയറി' ക്യാപ്റ്റൻ, അതിവേഗ ഫിഫ്റ്റി
17 പന്തില്‍ അടിച്ചെടുത്തത് 53 റണ്‍സ്

വാംഖഡെ: ഐപിഎല്ലില്‍ സെന്‍സേഷണല്‍ അര്‍ധ സെഞ്ച്വറിയുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന് രജത് പടിദാര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ ക്യാപ്റ്റന്‍ വെറും 17 പന്തില്‍ അടിച്ചെടുത്തത് 53 റണ്‍സ്. 5 സിക്സും 4 ഫോറും തൂക്കിയാണ് അതിവേഗ 50. 20 പന്തിൽ 53 റൺസെടുത്താണ് നായകന്റെ മടക്കം.
ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാളിയെന്നു തുടക്കം മുതല്‍ വ്യക്തമായി.
ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്നു സ്ഫോടനാത്മക തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നു 10.5 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
സാള്‍ട്ടായിരുന്നു കത്തിക്കയറിയത്. താരം 6 വീതം സിക്സും ഫോറും തൂക്കി 36 പന്തില്‍ അടിച്ചെടുത്തത് 78 റണ്‍സ്. കോഹ്ലിയും അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം കോഹ്ലി 50 റണ്‍സുമായി മടങ്ങി. അതിനിടെയാണ് പടിദാര്‍ കത്തിക്കയറിയത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
IPL 2026, Sensational fifty: Rajat Patidar dominant knock
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




