
'ക്ലാസ് ക്ലാസന്'; റണ്‍മല താണ്ടി ഓറഞ്ച് പട; കൂറ്റന്‍ ടോട്ടലുയര്‍ത്തിയിട്ടും മുംബൈയ്ക്ക് പരാജയം!
അതിവേഗ ഇന്നിങ്സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ക്ലാസനാണ് കളിയിലെ താരം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ റണ്‍മല താണ്ടി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആറ് വിക്കറ്റിനാണ് ഹൈദരാബാദ് മുംബൈയെ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണെടുത്തത്. എന്നാല്‍ എട്ട് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ ഹൈദരാബാദ് ലക്ഷ്യം മറി കടന്നു.
ട്രാവിസ് ഹെഡിന്റേയും (76) ഹെന്‍ഡ്രിച്ച് ക്ലാസന്റേയും (65) അര്‍ധസെഞ്ചുറികളാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്. അഭിഷേക് ശര്‍മ 45 റണ്‍സും സാലിന് അറോറ 30 റണ്‍സും നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 21 റണ്‍സും കൂട്ടിച്ചേര്‍ത്തു. അതിവേഗ ഇന്നിങ്സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ക്ലാസനാണ് കളിയിലെ താരം.
മുംബൈയ്ക്കായി അല്ലാഹ് ഗസന്‍ഫര്‍ രണ്ട് വിക്കറ്റ് നേടി. ഹൈദരാബാദ് വിജയിച്ചതോടെ മുംബൈയ്ക്കായി റയാന് റിക്കല്‍ട്ടന്‍ നേടിയ സെഞ്ചുറി പാഴായിപ്പോയി. 55 പന്തില്‍ എട്ട് സിക്സും പത്ത് ഫോറുമടക്കം 123 റണ്‍സും അപരാജിതനായാണ് റിക്കല്‍ട്ടന്‍ കളം വിട്ടത്. വില്‍ ജാക്സ് 22 പന്തില്‍ 46 റണ്‍സും നേടിയിരുന്നു. നായകന് ഹാര്‍ദിക് പാണ്ഡ്യ 31 റണ്‍സാണ് നേടിയത്.
സീസണില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഇതോടെ ഹൈദരാബാദ് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം മുംബൈ ഒമ്പതാം സ്ഥാനത്താണുള്ളത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
IPL 2026 MI vs SRH: Sunrisers Hyderabad beats Mumbai Indians at Wankhede.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


29 പന്തില്‍ ഫിഫ്റ്റി, 65ല്‍ സെഞ്ച്വറി; ഇന്ത്യക്കെതിരെ അതിവേഗ ശതകവുമായി ജോണ്‍ കാംപെല്‍; വിന്‍ഡീസ് കൂറ്റന്‍ സ്കോറിലേക്ക്

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍


