പ്ലേ ഓഫ് ഉറപ്പിക്കാൻ ​ഗുജറാത്ത്, ഹൈദരാബാദ്; മത്സരം ഉറ്റുനോക്കി ചെന്നൈയും

അഹമ്മദാബാദിൽ വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം

IPL 2026
IPL 2026x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :12 മേയ് 2026, 3:19 pm IST

അഹമ്മദാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ​ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ. അഹമ്മദാബാദിൽ വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം. 11 കളിയിൽ 14 പോയിന്റുകളാണ് ഇരു ടീമുകൾക്കും. സൺറൈസേഴ്സ് നിലവിൽ രണ്ടാം സ്ഥാനത്തും ​ഗുജറാത്ത് മൂന്നാമതുമാണ്. ജയിക്കുന്ന ടീമിന് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പാകും. ഈ മത്സരം തോൽക്കുന്ന ടീമിനും പ്രതീക്ഷ ബാക്കിയുണ്ടാകും. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നതും ഇരു ടീമുകളുടെയും ലക്ഷ്യമാകും. ഹൈദരാബാദിനും ഗുജറാത്തിനുമെന്ന പോലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സര ഫലം നിര്‍ണായകമാണ്.

ഇരു ടീമിന്റേയും ടോപ് ഓർഡറാണ് മത്സരത്തിൽ ശ്രദ്ധേയമാകുക. തുടർച്ചയായി നാല് കളികൾ ജയിച്ചാണ് ശുഭ്മൻ ഗില്ലും സംഘവും അഹമ്മദാബാദില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ഹൈദരാബാദ് ആകട്ടെ അവസാന ഏഴ് കളിയിൽ ആറിലും ജയിച്ചു.

ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ല‍ർ എന്നിവരിലാണ് ഗുജറാത്തിന്‍റെ ബാറ്റിങ് പ്രതീക്ഷ. തുടക്കം നന്നായാലും മധ്യനിരയുടെ മെല്ലെപ്പോക്ക് പ്രതിസന്ധിയാണ്. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ പേസ് ജോഡിക്കൊപ്പം സ്പിന്നർ റാഷിദ് ഖാൻ കൂടി ഫോമിലേക്ക് എത്തിയത് ടൈറ്റൻസിന് വലിയ ആശ്വാസമാണ്.

ഗുജറാത്തിനെപ്പോലെ ബാറ്റിങ് നിരയുടെ കരുത്തിലാണ് ഹൈദരാബാദിന്‍റെയും മുന്നേറ്റം. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, പെയ്ൻറിച്ച് ക്ലാസൻ എന്നിവർ ഏത് ബൗങ് നിരയ്ക്കും വെല്ലുവിളിയാണ്. ഇവരിൽ രണ്ട് പേർ ക്രീസിലുറച്ചാൽ ഹൈദരാബാദിന്‍റെ സ്കോർ ബോ‍ർഡ് കുതിക്കും. ഹൈദരാബാദ് 8 തവണയാണ് ഈ സീസണിൽ 200 റൺസിലേറെ നേടിയത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ മടങ്ങി വരവോടെ ടീം ബൗളിങിലും മൊത്തം പ്രകടനത്തിലും ശ്രദ്ധേയ മാറ്റം വന്നു.

News Now

Summary

Sunrisers Hyderabad vs Gujarat Titans: IPL 2026 clash in Ahmedabad, with both sides aiming to move to the top of the points table

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates