അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

സംസ്കാരവും വിശ്വാസങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

Karinthiri
Karinthiri
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 സെപ്റ്റംബർ 2026, 6:41 pm IST

കണ്ണൂർ: അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026-ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം കണ്ണൂർ കാടാച്ചിറ ആഡൂർ സ്വദേശി ജിതിൻ പ്രകാശിന്. ജിതിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കരിന്തിരി' എന്ന ഹ്രസ്വചിത്രത്തിനാണ് പുരസ്കാരം.

സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ അഹമ്മദാബാദിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ഓം ഗുരു ഫിലിംസ്, റെംമ്ബോ ഇവൻ്റ്സ് എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

ശോഭനം ഫിലിംസിന്റെ ബാനറിൽ സുകേഷ് വടവിൽ നിർമ്മിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുകേഷ് തന്നെയാണ്. മനുഷ്യന്റെ മനസ്സിൽ വിശ്വാസങ്ങൾ എത്രത്തോളം ആഴത്തിൽ വേരൂന്നുന്നുവെന്നും ലോകത്തിന്റെ ഏത് കോണിലെത്തിയാലും സ്വന്തം സംസ്കാരവും വിശ്വാസങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now