
ഏത് കൊമ്പനായാലും നോ പ്രോബ്ലം, പൊരിഞ്ഞ അടി തന്നെ അടി! വൈഭവ് സൂര്യവംശിക്ക് ലോക റെക്കോര്‍ഡ്
സിക്സടിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് 15കാരന്

ജയ്പുര്‍: 15 വയസിനുള്ളില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വിസ്ഫോടനാത്മക ബാറ്റിങിലൂടെ തകര്‍ക്കുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി അപൂര്‍വ ലോക റെക്കോര്‍ഡില്‍ വീണ്ടും തന്റെ പേരെഴുതി ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ അതിവേഗം 100 സിക്സുകള്‍ നേടുന്ന താരമായി വൈഭവ് മാറി. ശനിയാഴ്ച ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ സിക്സര്‍ തൂക്കിയാണ് താരം അതിവേഗം 100 സിക്സുകളെന്ന നാഴികക്കല്ല് താണ്ടിയത്.
514 പന്തുകള്‍ നേരിട്ടാണ് താരം 100 സിക്സുകളെന്ന റെക്കോര്‍ഡില്‍ അതിവേഗം എത്തിയത്. ഈ റെക്കോര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. ഗുജറാത്തിനെതിരായ പോരാട്ടത്തില്‍ 16 പന്തില്‍ 36 റണ്‍സ് വാരിയാണ് താരം മടങ്ങിയത്. 3 വീതം സിക്സും ഫോറും സഹിതമായിരുന്നു ഇന്നിങ്സ്.
സിക്സടിയില്‍ ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡും വൈഭവിനുണ്ട്. ഒരു ഐപിഎല്‍ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമായും വൈഭവ് മാറി. 30 സിക്സുകളാണ് താരം ഇത്തവണ പവര്‍ പ്ലേയില്‍ മാത്രം അടിച്ചത്. 2024 സീസണില്‍ അഭിഷേക് ശര്‍മ സ്ഥാപിച്ച 29 സിക്സുകളുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.
നേരത്തെ ഐപിഎല്ലില്‍ രണ്ട് തവണ 40ല്‍ താഴെ പന്തുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി വൈഭവ് മാറിയിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 35 പന്തിലും ഈ സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 36 പന്തിലും താരം സെഞ്ച്വറി നേടിയാണ് നേട്ടം സ്വന്തമാക്കിയത്.
WHAT TO READ NEXT

ബംഗളൂരു - മുംബൈ പോരാട്ടം; മഴ കളിച്ചാൽ ആര് തോൽക്കും?
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vaibhav Sooryavanshi is rewriting the record books every single day
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



