
News Now
ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

ലഖ്നൗ: രവീന്ദ്ര ജഡേജയുടെ അര്ധസെഞ്ച്വറിയുടേയും അവസാന ഓവറുകളില് തകര്ത്തടിച്ച എംഎസ് ധോനിയുടെയും കരുത്തില് ലഖ്നൗ സൂപ്പര് ജയന്റ്സിന് വിജയലക്ഷ്യം 177 റണ്സ്. 57 റണ്സ് നേടിയ ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്.
ടോസ് നേടിയ എല്എസ്ജി ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന് രാഹുലിന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാമഅ ടീമിന് ലഭിച്ചത്. സ്കോര് ബോര്ഡില് 4 റണ്സ് ചേര്ക്കുന്നതിനിടെ രചിന് രവീന്ദ്രയെ മൊഹ്സിന് ഖാന് ക്ലീന് ബോള്ഡാക്കി. അഞ്ചാം ഓവറില് നായകന് ഋതുരാജ് ഗയ്ക്വാദും പുറത്തായി. സ്കോര് ഉയര്ത്തി മുന്നേറുന്നതിനിടെ ഒന്പതാം ഓവറില് രഹാനയും പുറത്ത്. 24 പന്തില് 36 റണ്സാണ് താരത്തിന്റെ സമ്പാദ്യം.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ഒരുവശത്ത് വിക്കറ്റുകള് വീണപ്പോഴും നിലയുറപ്പിച്ചു കളിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് സിഎസ്കെയ്ക്ക് കരുത്തായി. 34 പന്തിലാണ് താരം അര്ധ ശതകം പൂര്ത്തിയാക്കിയത്. 40 പന്തില് 5 ഫോറും 1 സിക്സും സഹിതം 57 റണ്സ് നേടിയ ജഡേജ പുറത്താകാതെനിന്നു. ശിവം ദുബെ (3), സമീര് റിസ്വി (1) വീണ്ടും നിരാശപ്പെടുത്തി. 20 പന്തു നേരിട്ട മോയിന് അലി 30 റണ്സ് നേടി പുറത്തായി.അവസാന ഓവറുകളില് ധോനി 9 പന്തുകളില് നിന്ന് 28 റണ്സ് നേടി. 3 ഫോറും 2 സിക്സും ഉള്പ്പെടുന്നു.
എല്എസ്ജിക്കു വേണ്ടി ക്രുണാല് പാണ്ഡ്യ 2 വിക്കറ്റു വീഴ്ത്തി. മൊഹ്സിന് ഖാന്, യഷ് ഠാക്കൂര്, രവി ബിഷ്ണോയ്, മാര്ക്കസ് സ്റ്റോയിനിസ് എന്നിവര് ഓരോ വിക്കറ്റു വീതം പിഴുതു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




