ഡികോക്ക് കസറി, അവസാന ഓവറിൽ വിജയം പിടിച്ച് ലഖ്നൗ; ഡൽഹിയെ വീഴ്ത്തി‍

നാലു കളികളില്‍ മൂന്നാം ജയത്തോടെ ലഖ്നൗ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി

ക്വിന്‍റണ്‍ ഡികോക്ക് മത്സരത്തിനിടെ/ പിടിഐ
Last Updated :20 January 2024, 9:00 am IST
Edited by :migrator


മുംബൈ; ക്വിന്‍റണ്‍ ഡികോക്കിന്റെ മിന്നും പ്രകടനത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്. ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ലഖ്നൗവിന്റെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിൽക്കെയാണ് മറികടന്നത്. ഇതോടെ നാലു കളികളില്‍ മൂന്നാം ജയത്തോടെ ലഖ്നൗ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി. ഡല്‍ഹി മൂന്ന് കളികളില്‍ രണ്ടാം തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.

52 പന്തിൽ 80 റൺസെടുത്ത ക്വിന്‍റണ്‍ ഡികോക്കിന്‍റെ മിന്നും പ്രകടനമാണ് ലഖ്നൗവിന് കരുത്തായത്. രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം ​ഗംഭീര പ്രകടനമായിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.  25 പന്തില്‍ നിന്ന് 24 റണ്‍സ് റൺസാണ് രാഹുൽ നേടിയത്. പിന്നീട് വന്ന  ദീപക് ഹൂഡയും ക്രുണാല്‍ പണ്ഡ്യയും ചേര്‍ന്ന് സൂപ്പര്‍ ജയന്റ്‌സിനെ വിജയത്തിനടുത്ത് വരെയെത്തിച്ചു. അവസാന ഓവറില്‍ ഹൂഡ പുറത്തായ ശേഷമെത്തിയ ആയുഷ് ബദോനി സിക്‌സടിച്ച് വിജയത്തിൽ എത്തിക്കുകയായിരുന്നു. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പൃഥ്വി ഷായുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും സര്‍ഫ്രാസ് ഖാന്‍റെയും ഭേദപ്പെട്ട പ്രകടനങ്ങളുടെയും മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. 34 പന്തില്‍ 61 റണ്‍സടചിച്ച ഓപ്പണര്‍ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 39 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 36 റണ്‍സുമെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now