ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അജിങ്ക്യ രഹാനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കളിക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

ബെംഗളൂരു: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അജിങ്ക്യ രഹാനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കളിക്കും. ഒരു കോടി രൂപയായിരുന്നു രഹാനെയുടെ അടിസ്ഥാന വില. അടിസ്ഥാന വിലയ്ക്ക് തന്നെ രഹാനയെ കൊല്‍ക്കത്ത സ്വന്തമാക്കി.  

ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം എത്തിയത് സൗത്ത് ആഫ്രിക്കന്‍ താരം മര്‍ക്രാമിന്റെ പേര്. ഒരു കോടി രൂപ അടിസ്ഥാന വിലയായിരുന്ന മര്‍ക്രാമിനെ ഹൈദരാബാദ് ആണ് സ്വന്തമാക്കിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് മര്‍ക്രാമിന് വേണ്ടി ലേലത്തിന് ഇറങ്ങിയത്. തുക രണ്ട് കോടി കടന്നതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സും മര്‍ക്രമിന് വേണ്ടി ഇറങ്ങി. എന്നാല്‍ രണ്ട് കോടി 60 ലക്ഷത്തിലേക്ക് എത്തിയതിന് പിന്നാലെ മുംബൈ പിന്മാറുകയും മര്‍ക്രാമിനെ ഹൈദരാബാദ് സ്വന്തമാക്കുകയും ചെയ്തു.

മോര്‍ഗനും ഫിഞ്ചും അണ്‍സോള്‍ഡ്‌

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകന്‍ മോര്‍ഗനെ സ്വന്തമാക്കാനും ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല. ഓസീസ് താരം ലാബുഷെയ്‌നും ആവശ്യക്കാരില്ല. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പൂജാരയ്ക്ക് വേണ്ടും ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നില്ല.