
പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ (വീഡിയോ)
ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുൻപ് ഇറാന്‍ ക്യാപ്റ്റൻ അലിരെസ് ജഹന്‍ബക്ഷ് വ്യക്തമാക്കിയിരുന്നു
ദോഹ: മഹ്‌സ അമീനി എന്ന യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ട് മാസമായി ഇറാനില്‍ പ്രതിഷേധം അരങ്ങേറുകയാണ്. പ്രതിഷേധത്തിന് പിന്തുണയറിയിച്ച് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇറാൻ താരങ്ങളും. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് ഇറങ്ങിയ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് പ്രതിഷേധിച്ചത്.
മത്സരത്തിന് മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ടീമംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുൻപ് ഇറാന്‍ ക്യാപ്റ്റൻ അലിരെസ് ജഹന്‍ബക്ഷ് വ്യക്തമാക്കിയിരുന്നു.
#Qatar- #Iran team do not sing national anthem before first World Cup game.
â Mete SohtaoÄlu (@metesohtaoglu) November 21, 2022
Iranian players did not sing the anthem in support of anti-government protesters in their country. pic.twitter.com/Jznw2ldCCC
സർക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു തീരുമാനം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 11 ഇറാന്‍ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്. 22കാരിയായ മഹ്‌സ അമീനിയെ ഇറാനിലെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
