
വിക്കറ്റിന് പിന്നില്‍ വന്ന് പ്രകോപനമുണ്ടാക്കി കോഹ്ലി, തര്‍ക്കിച്ച് രാഹുലും, വിഡിയോ
ഇരുവരുടെയും വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും തമ്മില്‍ തര്‍ക്കം. കോഹ്ലി ബാറ്റിങ്ങിനിടെ വിക്കറ്റ് കീപ്പറായിരുന്ന രാഹുലിനടുത്തെത്തി രോഷത്തോടെ സംസാരിക്കുകയായിരുന്നു. രാഹുലും തിരിച്ച് പറഞ്ഞതോടെ രംഗം നീണ്ടു. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഇരുവരുടെയും വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. രാഹുലിന്റെ ചില പ്രവൃത്തികളില്‍ കോഹ്ലിക്ക് അതൃപ്തിയുണ്ടായെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. ഐപിഎല്ലില്‍ ഈ സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കിലും രാഹുല്‍ കര്‍ണാടക സ്വദേശിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗളൂരുവിലാണ് തന്റെ ക്രിക്കറ്റിന്റെ ഭൂരിഭാഗവും താരം കളിച്ചത്. 2013 ലും 2016 ലും രാഹുല്‍ ആര്‍സിബി ക്യാംപിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഡല്‍ഹിക്കാരനായ കോഹ്ലി 2008ലെ ഒന്നാം ഐപിഎല്‍ മുതല്‍ ആര്‍സിബിക്കു വേണ്ടിയാണ് കളിക്കുന്നത്
മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാല്‍ പാണ്ഡ്യയും (47 പന്തില്‍ 73), വിരാട് കോഹ്ലിയും (47 പന്തില്‍ 51) അര്‍ധ സെഞ്ചറി നേടി തിളങ്ങി. ജയത്തോടെ 10 മത്സരങ്ങളില്‍നിന്ന് 14 പോയിന്റുമായി ആര്‍സിബി ഒന്നാം സ്ഥാനത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ



