
ജസ്പ്രീത് ബൂമ്ര വിവാഹിതനാവുന്നു? ഇടവേള ഒരുക്കങ്ങള്‍ക്ക് വേണ്ടിയെന്ന് റിപ്പോര്‍ട്ട്
പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ബൂമ്രയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര ഇടവേളയെടുത്തത് വിവാഹത്തിന് ഒരുങ്ങാനെന്ന് റിപ്പോര്‍ട്ട്. പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ബൂമ്രയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
ബൂമ്ര വിവാഹിതനാവാന്‍ പോവുകയാണെന്നും, അതിന് വേണ്ട ഒരുക്കങ്ങള്‍ക്കായാണ് ഇടവേളയെടുത്തതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ബൂമ്രയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ബൂമ്ര കളിച്ചേക്കില്ല.
â Jasprit Bumrah (@Jaspritbumrah93) March 2, 2021
ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ട് ടെസ്റ്റില്‍ നിന്ന് നാല് വിക്കറ്റാണ് നേടാനായത്. ഇന്ത്യയുടെ സ്റ്റാര്‍ പേസറായി ഉയര്‍ന്ന ബൂമ്രയ്ക്ക് 2019ല്‍ പരിക്കേറ്റിരുന്നു. നാല് മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ഹൂമ്ര 2020 ജനുവരിയോടെയാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ 5 മാസത്തിന് ഇടയില്‍ 277.1 ഓവറാണ് ബൂമ്ര എറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



