
News Now
ദുബായ്: ഡല്ഹി ക്യാപിറ്റല്സ്-ചെന്നൈ സൂപ്പര് കിങ്സ് പോരിലെ അവസാന ഓവറില് അമ്പയര് വൈഡ് വിളിച്ച തീരുമാനം വിവാദത്തില്. ഡല്ഹി ഇന്നിങ്സിന്റെ അവസാന ഓവറിലെ ബ്രാവോയുടെ രണ്ടാമത്തെ ഡെലിവറി നോ ബോള് ആണെന്നാണ് സുനില് ഗാവസ്കര് ഉള്പ്പെടെയുള്ളവര് ചൂണ്ടിക്കാണിക്കുന്നത്.
അവസാന ഓവറില് ആറ് റണ്സ് ആണ് ബ്രാവോയ്ക്ക് പ്രതിരോധിക്കേണ്ടതായിരുന്നത്. എന്നാല് രണ്ടാമത്തെ ഓവറില് തന്നെ രണ്ട് എക്സ്ട്രാ റണ്സ് ഡല്ഹിക്ക് ലഭിച്ചു. ബ്രാവോയുടെ പിച്ചില് കുത്തുക പോലും ചെയ്യാതെ പോയ ഡെലിവറിയില് ആദ്യം അമ്പയര് നോ ബോള് ആണ് വിളിച്ചത്. പിന്നാലെ ഇത് വൈഡാക്കി.
ധോനിയേയും വെട്ടിച്ച് പോയ പന്ത് ഷോര്ഡ് തേര്ഡ് മാന് ഡൈവ് ചെയ്താണ് ബൗണ്ടറി കടക്കാതെ തടഞ്ഞത്. ഈ സമയം ഹെറ്റ്മയര് ഒരു റണ്സ് ഓടി എടുത്തിരുന്നു. എന്നാല് ക്രിക്കറ്റിലെ നിയമം അനുസരിച്ച് പന്ത് പൂര്ണമായും പിച്ചിന് പുറത്ത് കുത്തിയാല് നോ ബോള് വിളിക്കണം എന്നാണ് ചട്ടം.
Isn't it a no ball ? pic.twitter.com/V9OxOY86Pt
â ZOYA (@ZoyaTwiz) October 4, 2021
ഇങ്ങനെ നോബോള് വിളിച്ചിരുന്നു എങ്കില് ഡല്ഹിക്ക് ഫ്രീ ഹിറ്റ് ലഭിക്കുമായിരുന്നു. ഡല്ഹിക്ക് ജയിക്കാന് 5 പന്തില് നിന്ന് നാല് റണ്സ് വേണ്ട സമയമായിരുന്നു അത്. അവസാന ഓവറിലെ മൂന്നാമത്തെ പന്തില് അക്സര് പട്ടേലിനെ ബ്രാവോ പുറത്താക്കി. എന്നാല് നാലാമത്തെ പന്തില് ബൗണ്ടറി നേടി ബ്രാവോ ഡല്ഹിയുടെ ജയം ഉറപ്പാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




