
ആക്രമിച്ച് കളിക്കുകയാണോ പ്ലാന്‍? എങ്കില്‍ കോഹ്ലി ടീമില്‍ നിന്ന് പുറത്ത് പോവണം: അജയ് ജഡേജ
സഞ്ജു സാംസണ് ആയിരുന്നു മധ്യനിരയില്‍ കളിച്ചിരുന്നത്. ആ സ്ഥാനത്ത് റിഷഭ് പന്ത് വന്നു. അത് മാത്രമാണ് മാറ്റം. അതല്ലാതെ എന്ത് പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ സ്വീകരിച്ച തന്ത്രത്തെ ചോദ്യം ചെയ്ത് മുന്‍ താരം അജയ് ജഡേജ. ടീം ഇന്ത്യ ഉദ്ധേശിച്ച പരീക്ഷണം എന്താണെന്ന് ജഡേജ ചോദിക്കുന്നു.
ഫലം അവിടെ നില്ക്കട്ടേ. എന്നാല്‍ എന്ത് പരീക്ഷണമാണ് ഇവിടെ ഇന്ത്യയില്‍ നിന്ന് വന്നത്? ശിഖര്‍ ധവാന് എങ്ങനെയാവും കളിക്കുക എന്ന് നമുക്കറിയാം. രാഹുലും ഏറെ നാളായി കളിക്കുന്നു. സഞ്ജു സാംസണ് ആയിരുന്നു മധ്യനിരയില്‍ കളിച്ചിരുന്നത്. ആ സ്ഥാനത്ത് റിഷഭ് പന്ത് വന്നു. അത് മാത്രമാണ് മാറ്റം. അതല്ലാതെ എന്ത് പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല, അജയ് ജഡേജ പറഞ്ഞു.
രോഹിത് ശര്‍മ കളിക്കും എന്ന് ആദ്യ ടി20ക്ക് മുന്‍പായി വിരാട് കോഹ്ലി വ്യക്തമായി പറഞ്ഞിരുന്നതാണ്. ആക്രമിച്ച് കളിക്കുക എന്ന സമീപനം ആവുമെന്നും പറഞ്ഞു. ഞാന്‍ കരുതി റിഷഭ് പന്ത് ഓപ്പണ്‍ ചെയ്യുമെന്നും പിന്നാലെ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങിന് ഇറങ്ങുമെന്നും. അങ്ങനെ ആക്രമിച്ച് കളിക്കുന്ന പുതിയ സമീപനം കാണാനാവുമെന്നും.
ആക്രമിച്ച് കളിക്കുക എന്ന സമീപനമാണ് എങ്കില്‍ കയ്യിലുള്ള കളിക്കാരെ അതിന് അനുസരിച്ച് ഉപയോഗിക്കണം. ചേതേശ്വര്‍ പൂജാരയോട് ആക്രമിക്കാനും, വീരേന്ദര്‍ സെവാഗിനോട് പ്രതിരോധിക്കാനും പറയില്ല. ടീം ആക്രമിച്ച് കളിക്കണം എന്നാണ് എങ്കില്‍ അവിടെ കോഹ്ലി ഉണ്ടാവാന്‍ പാടില്ല. ടീമിന് ദൃഡത നല്കുന്ന വ്യക്തിയാണ് കോഹ് ലി. പവര്‍ഫുള്‍ സ്ട്രൈക്കറല്ല.
ആക്രമിച്ച് കളിക്കാന്‍ കോഹ് ലിക്കാവും. പക്ഷേ അത് നിലയുറപ്പിച്ചതിന് ശേഷമാണ്. അതാണ് കോഹ് ലിയുടെ ശൈലി. കോഹ് ലി ഒന്നും മാറ്റേണ്ടതില്ല. ആദ്യ ടി20യില്‍ കോഹ് ലി ബാറ്റ് ചെയ്യുന്ന വിധം എന്നെ ആശങ്കയിലാക്കുന്നു. വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് എങ്കില്‍ മറ്റാരെയെങ്കിലുമാണ് കോഹ് ലി ഇറക്കേണ്ടത് എന്നും അജയ് ജഡേജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഡല്‍ഹിയില്‍ സമരം തുടരും'; അഭിജീത് ദീപ്കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി നേതാക്കള്‍

Jantar Mantar Protest: ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ



