
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ദുബായ്: തന്റെ അവസാന ലോകകപ്പ് മത്സരം ആസ്വദിച്ച് കളിക്കുകയായിരുന്നു ഗെയ്ല്. ബാറ്റിങ്ങില് അധിക നേരം പിടിച്ചു നില്ക്കാന് കഴിഞ്ഞില്ലെങ്കിലും വിന്ഡിസ് ഫീല്ഡിങ്ങിന് ഇറങ്ങിയപ്പോള് ഗെയ്ല് രസകരമായ നിമിഷങ്ങള് സഹതാരങ്ങള്ക്കും ആരാധകര്ക്കും സമ്മാനിച്ചു.
ഓസ്ട്രേലിയന് ഇന്നിങ്സിന്റെ 16ാം ഓവറില് വാര്ണറുടെ പോക്കറ്റില് കയ്യിട്ടാണ് ഗെയ്ല് ചിരി പടര്ത്തിയത്. ഗെയ്ലിന്റെ ഡെലിവറിയില് വാര്ണര് വിക്കറ്റ് കീപ്പറുടെ സ്റ്റംപിങ്ങില് നിന്ന് രക്ഷപെട്ടു. പിന്നാലെ വാര്ണറുടെ അടുത്തേക്ക് ഓടിയെത്തിയ ഗെയ്ല് വാര്ണറുടെ പോക്കറ്റില് കയ്യിട്ടു. പോക്കറ്റില് സാന്ഡ് പേപ്പര് ഉണ്ടോയെന്നാണ് ഗെയ്ല് അവിടെ നോക്കിയത് എന്നാണ് ആരാധകര് പറയുന്നത്.
Has Chris Gayle just checked Warner's pocket for sandpaper #T20WorldCup pic.twitter.com/QUMM1ylFqp
â England's Barmy Army (@TheBarmyArmy) November 6, 2021
ഗെയ്ലിന്റെ കുസൃതി സമൂഹമാധ്യമങ്ങളില് വൈറലായി കഴിഞ്ഞു. കളിയിലേക്ക് വരുമ്പോള് 8 വിക്കറ്റിനാണ് വിന്ഡിസിനെ ഓസ്ട്രേലിയ തോല്പ്പിച്ചത്. വിന്ഡിസിനെ 157 റണ്സില് ഒതുക്കിയതിന് ശേഷം 2 വിക്കറ്റ് മാത്രം നഷ്ടത്തില് 22 പന്തുകള് ശേഷിക്കെ ഓസ്ട്രേലിയ ജയം പിടിച്ചു.
â Insider_cricket (@Insidercricket1) November 6, 2021
56 പന്തില് നിന്ന് വാര്ണര് 89 റണ്സ് നേടി. 9 ഫോറും നാല് സിക്സും പറത്തിയായിരുന്നു വാര്ണറുടെ ഇന്നിങ്സ്. മിച്ചല് മാര്ഷ് 53 റണ്സ് കണ്ടെത്തി. 32 പന്തില് നിന്ന് അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് മാര്ഷ് 53 റണ്സ് കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


