
അരങ്ങേറ്റത്തിലെ ആദ്യ പന്ത് തന്നെ സിക്സർ; പിന്നിൽ ഒരു രഹസ്യമുണ്ട്! വെളിപ്പെടുത്തി ഇഷാൻ കിഷൻ (വീഡിയോ)
അരങ്ങേറ്റത്തിലെ ആദ്യ പന്ത് തന്നെ സിക്സർ; അതിന് പിന്നിൽ ഒരു രഹസ്യമുണ്ട്! വെളിപ്പെടുത്തി ഇഷാൻ കിഷൻ
കൊളംബോ: പിറന്നാൾ ദിനത്തിൽ തന്നെ ഏകദിന അരങ്ങേറ്റം നടത്തിയതും അർധ സെഞ്ച്വറിയുമായി ആ ദിവസം അവിസ്മരണീയമാക്കാനും കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇഷാൻ കിടയറ്റ ബാറ്റിങുമായി വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ഇഷാൻ കിഷന്റെ ആ ഇന്നിങ്സിലെ മറ്റൊരു സവിശേഷത നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തി എന്നതാണ്. ഇപ്പോഴിതാ അതിന്റെ രഹസ്യം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
'പിച്ച് സിപിന്നർമാരെ കാര്യമായി തുണയ്‌ക്കുന്നില്ല എന്ന് വ്യക്തമായി. അതിനാൽ ആദ്യ പന്ത് സിക്‌സർ പറത്താൻ ഏറ്റവും ഉചിതമായ അവസരമാണ് അതെന്ന് മനസിലായി. ആദ്യ പന്ത് സിക്സടിക്കുമെന്ന് ഡ്രസിങ് റൂമിൽ വച്ച് പറഞ്ഞിരുന്നു. പരിശീലനം എന്നെ ഏറെ സഹായിച്ചു. ഏകദിന അരങ്ങേറ്റം കുറിക്കാനും ടീമിന് റൺസ് സംഭാവന ചെയ്യാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്'- ഇഷാൻ പറഞ്ഞു.
Birthday boy, Ishan Kishan toyed around with the Lankan bowlers!
â Sony Sports (@SonySportsIndia) July 18, 2021
A stunning 59 off 42
Tune into Sony Six (ENG), Sony Ten 1 (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV now! #SLvINDOnlyOnSonyTen #HungerToWin #IshanKishan pic.twitter.com/gQM8SmEp6f
കൊളംബോയിൽ ലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തിൽ മൂന്നാമായി ക്രീസിലെത്തി 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതം 59 റൺസ് നേടിയാണ് കിഷൻ പിറന്നാൾ ആഘോഷിച്ചത്. ടി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്‌മാനാണ് കിഷൻ. മത്സരത്തിൽ 33 പന്തിൽ അർധ സെഞ്ച്വറി തികച്ച കിഷൻ ഏകദിന അരങ്ങേറ്റത്തിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുടെ റെക്കോർഡും സ്വന്തം പേരിലാക്കി. ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയമാണ് ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സ്വന്തമാക്കിയത്.
Chahal TV returns - Ishan Kishan reveals the secret behind his first ball SIX and more
â BCCI (@BCCI) July 19, 2021
Some fun & cricket talks as @yuzi_chahal chats up with ODI debutant @ishankishan51 - by @ameyatilak & @28anand
Full video #TeamIndia #SLvIND https://t.co/BWQJMur8zx pic.twitter.com/HtFGNyoHeI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



