ഐഎസ്എല്‍ ജിയോയില്‍ സൗജന്യമായി കാണാം; ഉദ്ഘാടനമത്സരം കൊച്ചിയില്‍; ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെ നേരിടും

കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളരൂഎഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം

കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരം കാണാനെത്തിയവര്‍/ ഫെയ്‌സ്ബുക്ക്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

കൊച്ചി: ഐഎസ്എല്‍ പത്താം സീസണിന്റെ മത്സരക്രമമായി. ജൂലായ് 21ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളരൂഎഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം

ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്‌സി ഉള്‍പ്പെടെ 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി. ഗോവ എഫ്‌സി ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ നേരിടുമ്പോള്‍ ഈസ്റ്റ് ബംഗാളിന് ആദ്യ കളിയില്‍ ജംഷേദ്പുര്‍ എഫ്‌സിയാണ് എതിരാളി. മുംബൈ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയിന്‍ ആദ്യ റൗണ്ടില്‍ ഒഡിഷയെ നേരിടും.

Story image
Story image
Story image
Story image

ഇത്തവണ ഐഎഎസ്എല്ലിന്റെ ലൈവ് സ്ട്രീമിങ് ജിയോ ടിവിയ്ക്കാണ്. വിവിധ ഭാഷകൡലായി ലോകമെമ്പാടും ഫുട്‌ബോള്‍ ആരാധകര്‍ക്കായി ടെലികാസ്റ്റ് ലഭ്യമാക്കും. എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും സൗജന്യമായി കളി കാണാന്‍ കഴിയും. നേരത്തെ സ്റ്റാര്‍ സ്‌പോര്‍ട്‌സാനായിരുന്നു കളിയുടെ സംപ്രേഷണാവകാശം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now